Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ.എം മാണി വിഷയത്തിൽ വി മുരളീധരനെതിരെ പരാതിയുമായി പി.എസ് ശ്രീധരൻപിള്ള രംഗത്ത്; താൻ മത്സരിക്കുന്നതിൽ എതിർപ്പുള്ളവർ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് ശ്രീധരൻപിള്ള; കാര്യം കഴിഞ്ഞപ്പോൾ കലമുടയ്ക്കുന്ന സമീപനമാണു മുരളീധരന്റേതെന്ന് എം ടി.രമേശ്; മുരളീധരന്റെ പ്രസ്താവന തിരുത്തണമെന്നും ബിജെപി യോഗത്തിൽ ആവശ്യം

കെ.എം മാണി വിഷയത്തിൽ വി മുരളീധരനെതിരെ പരാതിയുമായി പി.എസ് ശ്രീധരൻപിള്ള രംഗത്ത്; താൻ മത്സരിക്കുന്നതിൽ എതിർപ്പുള്ളവർ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് ശ്രീധരൻപിള്ള; കാര്യം കഴിഞ്ഞപ്പോൾ കലമുടയ്ക്കുന്ന സമീപനമാണു മുരളീധരന്റേതെന്ന് എം ടി.രമേശ്; മുരളീധരന്റെ പ്രസ്താവന തിരുത്തണമെന്നും ബിജെപി യോഗത്തിൽ ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കെ.എം മാണി വിഷയത്തിൽ വി മുരളീധരൻ നടത്തിയ പ്രസ്താവനക്കെതിരെ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി കൂടിയായ ബിജെപി നേതാവ് പി.എസ് ശ്രീധരൻപിള്ള നേതൃത്വത്തിന് പരാതി നൽകി.

കൊല്ലത്ത് ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ ശ്രീധരൻപിള്ളയുടെ പരാതി വായിച്ചു. പ്രസ്താവന തിരുത്താൻ മുരളീധരൻ തയ്യാറാവണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പ്രസ്താവന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചിലർ ഉന്നയിച്ചു. മുരളീധരന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രസ്താവന ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ശ്രീധരൻപിള്ള പിള്ള പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, എം ടി രമേശ് അടക്കമുള്ളവർ ഈ നിലപാട് സ്വീകരിച്ചു. കാര്യം കഴിഞ്ഞപ്പോൾ കലമുടയ്ക്കുന്ന സമീപനമാണു മുരളീധരന്റേതെന്ന് എം ടി.രമേശ് കുറ്റപ്പെടുത്തി.

കെ.എം.മാണിയെ ചൊല്ലി ബിജെപിയിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. മാണിയെ സംബന്ധിച്ച ബിജെപി നേതാവ് വി.മുരളീധരന്റെ നിലപാടു തള്ളി പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ രംഗത്തെത്തിയതാണ് ഈ നിരയിലെ ഒടുവിലെ പരാമർശം. ആരോടും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം പറഞ്ഞു. വോട്ടിനായി ആരുമായും സഹകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

അഴിമതിക്കാരനായ മാണിയെ വേണ്ടെന്ന് വി.മുരളീധരനും മാണിയോട് അയിത്തമില്ലെന്നു ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിള്ളയും കഴിഞ്ഞ ദിവസം പരസ്യമായി നിലപാടെടുത്തതോടെയാണ് വിഷയത്തിൽ ബിജെപിക്കുള്ളിൽ സമവായമില്ലെന്ന് വ്യക്തമായത്.

താൻ മത്സരിക്കുന്നതിൽ എതിർപ്പുള്ളവർ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് കത്തിൽ ശ്രീധരൻപിള്ള പരാതിയിൽ ചോദിക്കുന്നു. നേതൃത്വം നിർബന്ധിച്ചതു കൊണ്ടാണ് മത്സരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലത്തിൽ ബിജെപിയുടെ സാധ്യതയെ മുരളീധരന്റെ പ്രസ്താവന ബാധിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞതായാണ് റിപ്പോർട്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP