Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടായി; സംസ്ഥാനത്തെ വീടുകളിൽ നിരീക്ഷണം പൂർണ പരാജയം: വിമർശനവുമായി വി മുരളീധരൻ

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടായി; സംസ്ഥാനത്തെ വീടുകളിൽ നിരീക്ഷണം പൂർണ പരാജയം: വിമർശനവുമായി വി മുരളീധരൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് പരിശോധനകളിലും പ്രതിരോധ മാനദണ്ഡങ്ങളിലും കേരളത്തിൽ വീഴ്ച സംഭവിച്ചെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വീടുകളിൽ നിരീക്ഷണം പൂർണ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതാണെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ചതിന് കാരണം ജീവനക്കാരല്ല സർക്കാരാണ്. കൊവിഡിനെ പ്രചാരവേലക്കായി ഉപയോഗിക്കുകയാണ് കേരളാ സർക്കാർ ചെയ്തത്. രോഗം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പിടിച്ച് കെട്ടിയതായുള്ള സർക്കാരിന്റെ അവകാശവാദം രോഗം അവസാനിച്ചു എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കി.

വിദേശത്ത് നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ വേണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞു. സ്വകാര്യ മേഖലയെ കോവിഡ് ചികിത്സയിലേക്ക് കൊണ്ടുവരാൻ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ നേട്ടം ഇടത് സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുകയാണ്. മഹാമാരിക്ക് എതിരെയുള്ള പോരാട്ടം മാരത്തൺ ആണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP