Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിവഗിരി തീർത്ഥാടന ഇടനാഴി ഉപേക്ഷിക്കേണ്ടി വന്നത് സർക്കാരിന്റെ അനാസ്ഥ മൂലം; പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ വിനിയോഗിച്ചില്ല; ആറ് പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണ് സർക്കാർ ആരംഭിച്ചത്; കേരള സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ

ശിവഗിരി തീർത്ഥാടന ഇടനാഴി ഉപേക്ഷിക്കേണ്ടി വന്നത് സർക്കാരിന്റെ അനാസ്ഥ മൂലം; പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ വിനിയോഗിച്ചില്ല; ആറ് പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണ് സർക്കാർ ആരംഭിച്ചത്; കേരള സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സംസ്ഥാന സർക്കാർ അനാസ്ഥ മൂലമാണ് ശിവഗിരി തീർത്ഥാടന ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്രത്തിന് ഉപേക്ഷിക്കേണ്ടി വന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ വിനിയോഗിച്ചില്ല. ആറ് പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണ് സർക്കാർ ആരംഭിച്ചത്. രണ്ട് പദ്ധതികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് പോലും സമർപ്പിച്ചില്ല. ശിവഗിരി സർക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ പുനർവിചിന്തനം നടത്താമെന്നു കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ഉറപ്പ് നൽകിയെന്നും വി മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്തിന്റെ ടൂറിസം വികസനവും തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾക്കും പ്രതീക്ഷയായിരുന്ന 154 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര സർക്കാർ ഉപേക്ഷിച്ചത്. 69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടും 133 ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതിയും ഉപേക്ഷിക്കുന്നതായാണ് കഴിഞ്ഞദിവസം കേന്ദ്രടൂറിസം മന്ത്രി സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചത്. 2017 ഫെബ്രുവരി രണ്ടിന് വർക്കല എംഎൽഎ വി ജോയിയും ഫെബ്രുവരി 17ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിസുദ്ധാനന്ദയും നടത്തിയ അഭ്യർത്ഥന പ്രകാരം കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 118 കോടി രൂപയുടെ പദ്ധതിയാണ് ശിവഗിരിയിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചത്.

ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആലുവ അദ്വൈതാശ്രമം, നാഗർകോവിൽ മരുത്വാമല, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബൃഹത് പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. കണ്ണൂർ ആസ്ഥാനമായ പ്രമുഖ ആർക്കിടെക്ട് മധുകുമാർ സംസ്ഥാന സർക്കാരിന്റെ കൺസെപ്റ്റ് നോട്ട് പ്രകാരം വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കി. ശ്രീനാരായണ ധർമസംഘം ഭാരവാഹികളുമായി ചർച്ച ചെയ്ത് അവർ നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി വരുത്തിയാണ് ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ഡിപിആർ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും, സാംസ്‌കാരിക സ്ഥാപനങ്ങളും ഈ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിശദമായ പദ്ധതി രേഖ നൽകിയത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് ഈ തീർത്ഥാടന സർക്യൂട്ട് ആവിഷ്‌കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തത്. പദ്ധതി പോയത് എങ്ങനെയെന്ന കാര്യത്തിൽ മറുപടി പറയേണ്ടത് കേന്ദ്രമന്ത്രി വി മുരളീധരനാണെന്നാണ് മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP