Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ കോവിഡ് പരിശോധനകളിലെ പോരായ്മകൾ തിരുത്താൻ സർക്കാർ തയ്യാറായത് നല്ലകാര്യം; ജലദോഷപ്പനി രോഗികളുടെ സാംപിൾ പരിശോധിക്കുമെന്ന തീരുമാനം സ്വാഗതാർഹം; ജലദോഷപ്പനി രോഗികളുടെ സാംപിൾ എടുക്കുമെന്നതിലൂടെ കേരളം ഐസിഎംആർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന ആരോപണം മുഖ്യമന്ത്രി സമ്മതിച്ചു; പിണറായിക്ക് മറുപടിയുമായി വി മുരളീധരൻ

കേരളത്തിന്റെ കോവിഡ് പരിശോധനകളിലെ പോരായ്മകൾ തിരുത്താൻ സർക്കാർ തയ്യാറായത് നല്ലകാര്യം; ജലദോഷപ്പനി രോഗികളുടെ സാംപിൾ പരിശോധിക്കുമെന്ന തീരുമാനം സ്വാഗതാർഹം; ജലദോഷപ്പനി രോഗികളുടെ സാംപിൾ എടുക്കുമെന്നതിലൂടെ കേരളം ഐസിഎംആർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന ആരോപണം മുഖ്യമന്ത്രി സമ്മതിച്ചു; പിണറായിക്ക് മറുപടിയുമായി വി മുരളീധരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളം ഐസിഎംആർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല എന്ന തന്റെ ആരോപണം ശരിവെച്ചന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ കോവിഡ് പരിശോധന സംബന്ധിച്ച് താൻ ചൂണ്ടിക്കാണിച്ച പോരായ്മകളിൽ ചിലതെങ്കിലും തിരുത്താൻ സർക്കാർ തയാറായി എന്നത് നല്ല കാര്യമാണന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കോവിഡ് പരിശോധന ഫലങ്ങൾ സുതാര്യമായില്ലെങ്കിൽ രോഗി പോലും അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മരണം മറച്ചുവയ്ക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചതിന് മറുപടിയും വി മുരളീധരൻ നൽകി, പക്ഷേ മരണകാരണം പരിശോധന ഫലം കൈകാര്യം ചെയ്യുന്നവർക്ക് ബോധപൂർവം മറച്ചുവയ്ക്കാനാകും എന്നതാണ് കോവിഡ് 19ന്റെ അപകടണമെന്നാണ് മുരളീധരന്റെ വാദം.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തിന്റെ കോവിഡ് പരിശോധന സംബന്ധിച്ച് ഇന്നലെ ഞാൻ ചൂണ്ടിക്കാണിച്ച പോരായ്മകളിൽ ചിലതെങ്കിലും തിരുത്താൻ സർക്കാർ തയാറായി എന്നത് നല്ല കാര്യം.
ജലദോഷപ്പനി (ILl) രോഗികളുടെ സാംപിൾ ഇനി മുതൽ പരിശോധിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഐസിഎംആർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല എന്ന എന്റെ ആരോപണം ശരിയാണെന്നു കൂടിയാണ് മുഖ്യമന്ത്രി ഇതിലൂടെ സമ്മതിച്ചത്.
ഏപ്രിൽ 9ന് ICMR പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് Influenza Like Illness രോഗികളെ പരിശോധിക്കണം എന്ന് പറഞ്ഞത്.
കേരളം അത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത് മെയ് 28 നാണെന്ന് മാത്രം.
ILI പരിശോധന ഇപ്പോൾ നിരീക്ഷണത്തിലുള്ളവരിൽ മാത്രമായി ഒതുക്കില്ല എന്നും പ്രതീക്ഷിക്കുന്നു....
SARI (Severe Acute Respiratory Illness) യെക്കുറിച്ച് അപ്പോഴും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.? ഓഗ്മെന്റഡ് സാംപിൾ എന്താണ് എന്ന എന്റെ സംശയത്തിനും ഉത്തരമില്ല......?
കേരളത്തിൽ രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണം മറുനാട്ടിൽ നിന്ന് മടങ്ങിയെത്തിവരുടെ സാന്നിധ്യമാണ് എന്ന് തോന്നും വിധമാണ് സർക്കാർ പ്രചാരണം.
പക്ഷെ മെയ് 10 മുതൽ ഇന്നു വരെയുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ 67 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
ഇതിന് ഉത്തരവാദി പ്രവാസികളാണോ ? ഇവിടെയാണ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ പ്രസക്തി.
പരിശോധനകളുടെ എണ്ണം കൂട്ടും എന്ന് മൂന്നു ദിവസമായി മുഖ്യമന്ത്രി പറയുന്നു.
പക്ഷേ കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുകൾ പരിശോധിക്കാം...
മെയ് 26 വരെ ആകെ കേരളം പരിശോധിച്ചത് 54,673 സാംപിളുകളാണ്.
മെയ് 27 വരെ പരിശോധിച്ചത് 59,223 എണ്ണം.
ഇന്ന് (മെയ് 28 )വരെ പരിശോധിച്ചത് 59,223 എണ്ണം.
അതായത് മൂന്നു ദിവസത്തിനിടെ പരിശോധനകളിൽ ഉണ്ടായ ആകെ വർധന 4,550 മാത്രം.
ദിവസവും മൂവായിരം എണ്ണമെങ്കിലും വച്ച് വർധിപ്പിക്കാനാണ് ആലോചന എന്ന് സർക്കാർ പറയുന്നു. കിറ്റുകളുടെ ക്ഷാമം ഇല്ല എന്നും പറയുന്നു..
പിന്നെ എന്താണ് തടസം?
രോഗം ആർക്കെങ്കിലും മറച്ചുവയ്ക്കാനാവുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം അദ്ദേഹത്തിന് കോവിഡ് 19 നെക്കുറിച്ച് വലിയ ധാരണ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത് ....
80 ശതമാനം കോവിഡ് രോഗികളും Asymptomatic അഥവാ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. അതുതന്നെയാണ് ഇതിന്റെ അപകടവും.
പരിശോധന ഫലങ്ങൾ സുതാര്യമായില്ലെങ്കിൽ രോഗി പോലും അറിയണമെന്നില്ല ...... മരണം മറച്ചുവയ്ക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇല്ല, പക്ഷേ മരണകാരണം പരിശോധന ഫലം കൈകാര്യം ചെയ്യുന്നവർക്ക് ബോധപൂർവം മറച്ചുവയ്ക്കാനാകും എന്നതാണ് കോവിഡ് 19ന്റെ മറ്റൊരു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP