Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമത്തിന്റെ പേരിൽ മുസ്ലിം വോട്ട് പിടിക്കുന്നതിനുള്ള പിടിവലിയാണ് കേരളത്തിൽ നടക്കുന്നത്; മുസ്ലിം വോട്ടുകൾ സിപിഎമ്മിലേക്കു പോവുന്നു എന്നു തോന്നിയപ്പോഴാണ് കോൺഗ്രസ് ഇപ്പോൾ പന്തീരാങ്കാവ് യുഎപിഎ കേസുമായി വന്നിരിക്കുന്നത്; സുപ്രീംകോടതിയുടെ തീർപ്പ് വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകുന്നതാണ് പ്രതിഷേധക്കാർക്ക് നല്ലതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ

പൗരത്വ നിയമത്തിന്റെ പേരിൽ മുസ്ലിം വോട്ട് പിടിക്കുന്നതിനുള്ള പിടിവലിയാണ് കേരളത്തിൽ നടക്കുന്നത്; മുസ്ലിം വോട്ടുകൾ സിപിഎമ്മിലേക്കു പോവുന്നു എന്നു തോന്നിയപ്പോഴാണ് കോൺഗ്രസ് ഇപ്പോൾ പന്തീരാങ്കാവ് യുഎപിഎ കേസുമായി വന്നിരിക്കുന്നത്; സുപ്രീംകോടതിയുടെ തീർപ്പ് വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകുന്നതാണ് പ്രതിഷേധക്കാർക്ക് നല്ലതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുസ്ലിം വോട്ടു പിടിക്കുന്നതിനുള്ള പിടിവലിയാണ്, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നതെന്ന് മുരളീധരൻ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയുടെ തീർപ്പ് വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകുന്നതാണ് പ്രതിഷേധക്കാർക്ക് നല്ലതെന്നും അതുവരെയുള്ള പ്രതിപക്ഷത്തിന്റെ പ്രക്ഷോഭ പ്രഹസനം അവസാനിപ്പിക്കണമെന്നും വി. മുരളീധരൻ ഫെയ്‌സ് ബുക്കിലും കുറിച്ചു. നിയമം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാൻ സുപ്രീംകോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി വ്യക്തമാക്കി.

നിയമം സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഹർജിക്കാർ ആവശ്യപ്പെട്ടത്. അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് തെറ്റിദ്ധാരണ പരത്തുകയാണ് ഇപ്പോൾ ലീഗ് നേതാക്കൾ. നടപടികൾ നിർത്തിവയ്ക്കണമെന്ന പറഞ്ഞാൽ സ്റ്റേ തന്നെയാണ്. അതു സുപ്രീം കോടതി അംഗീകരിച്ചില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുന്നതിൽനിന്ന് ഇനിയെങ്കിലും പ്രതിപക്ഷ പാർട്ടികൾ പിന്മാറണമെന്ന് മുരളീധരൻ പിന്നീട് ആവശ്യപ്പെടുകയും ചെയ്തു.

പൗരത്വ നിയമത്തിന്റെ പേരിൽ മുസ്ലിം വോട്ട് പിടിക്കുന്നതിനുള്ള പിടിവലിയാണ് കേരളത്തിൽ നടക്കുന്നത്. മുസ്ലിം വോട്ടുകൾ സിപിഎമ്മിലേക്കു പോവുന്നു എന്നു തോന്നിയപ്പോഴാണ് കോൺഗ്രസ് ഇപ്പോൾ പന്തീരാങ്കാവ് യുഎപിഎ കേസുമായി വന്നിരിക്കുന്നത്. ആ കേസെടുത്ത് ഇത്രകാലവും അനങ്ങാതിരുന്നവരാണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയാനല്ലെന്ന് കേ്ന്ദ്ര സർക്കാർ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ്അമിത് ഷാ ഇന്നലെയും ഇത് ആവർത്തിച്ചിട്ടുണ്ട്. ഇനിയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് പ്രതിപക്ഷ പാർ്ട്ടികൾ അവസാനിപ്പിക്കണം. അതു സമൂഹത്തിൽ വിദ്വേഷം പരത്താനാണോ ഉപകരിക്കുകയെന്ന് ഇനിയെങ്കിലും അവർ ചിന്തിക്കണമെന്ന് മുരളീധരൻ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നൽകിയ സാഹചര്യത്തിൽ തെരുവിലെ പ്രക്ഷോഭ പ്രഹസനം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാകണം. നിയമം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാൻ സുപ്രീംകോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതികൾ വാദം കേൾക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിട്ടുണ്ട്. അതായത്, സുപ്രീം കോടതിയുടെ തീർപ്പു വരാൻ കാത്തിരിക്കുന്നതാണ് പ്രതിഷേധക്കാർക്ക് നല്ലതെന്ന് ചുരുക്കം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP