Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗവർണർ ആരാണെന്ന് പിണറായി ശരിക്ക് മനസ്സിലാക്കാൻ പോകുന്നേയുള്ളൂ; ആരു നിയമത്തിന് അതീതരല്ല; അതാണ് ഗവർണർ ഓർമ്മിപ്പിച്ചത്: സംസ്ഥാന സർക്കാറിനെ വിമർശിച്ച് വി മുരളീധരൻ

ഗവർണർ ആരാണെന്ന് പിണറായി ശരിക്ക് മനസ്സിലാക്കാൻ പോകുന്നേയുള്ളൂ; ആരു നിയമത്തിന് അതീതരല്ല; അതാണ് ഗവർണർ ഓർമ്മിപ്പിച്ചത്: സംസ്ഥാന സർക്കാറിനെ വിമർശിച്ച് വി മുരളീധരൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ആരു നിയമത്തിന് അതീതരല്ലെന്നും അത് ഗവർണർ ഓർമിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചെയ്തത് ശരിയായ നടപടിയാണെന്നും വി മുരളീധരൻ പറഞ്ഞു. നിയമം, ഭരണഘടന ഇതു രണ്ടും അറിയാവുന്ന ഗവർണർ. ആ ഗവർണറോട് തർക്കിക്കാൻ ചെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോ ഏതു നേരത്ത് തോന്നിയ ബുദ്ധിയാണിതെന്ന് വിലപിക്കുന്നുണ്ടാവും. ഒരുപാട് ഉപദേശകരെ അണിനിരത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോൾ പിണറായിക്ക് മനസിലായിക്കാണും. സർക്കാരിനോട് വിശദീകരണം തേടുമെന്ന് റൂൾസ് ഓഫ് ബിസിനസ് വായിച്ചു കേൾപ്പിച്ചാണ് ഗവർണർ പറഞ്ഞത്.

ഭരണഘടന ചോദ്യചെയ്യപ്പെടുന്നിടത്ത് ഇടപെടുകയെന്ന കർത്തവ്യമാണ് ഗവർണർ നിർവഹിക്കുന്നത്. മുഖ്യമന്ത്രി ഭരണഘടന അനുസരിച്ചേ മതിയാകൂ. ചോദിച്ചു വാങ്ങിയ പ്രഹരമാണ്. നിന്നുകൊള്ളാതെ പിണറായിക്ക് മറ്റ് വഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. നേരത്തെ ഗവർണർ ആരാണെന്ന് കേരള മുഖ്യമന്ത്രി ശരിക്ക് മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ മുരളീധരൻ ട്വിറ്ററിലൂടെ പരതികരിച്ചിരുന്നു.

മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. 'ഇരന്നു വാങ്ങുന്ന പ്രഹരങ്ങൾ' എന്നും 'ഗവർണർ റോക്‌സ്' എന്നുമുള്ള രണ്ട് ഹാഷ്ടാഗിലാണ് ഈ ട്വീറ്റ് മുരളീധരൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭരണഘടനയെന്തെന്നും റൂൾസ് ഓഫ് ബിസിനസ് എന്താണെന്നും മുഖ്യമന്ത്രിയെ പഠിപ്പിക്കുമെന്നും വി മുരളീധരൻ പറയുന്നു.

ഇതിനു പിന്നാലെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ ഗവർണർക്ക് നിയമവും ഭരണഘടനയും അറിയാമെന്നും വി മുരളീധരൻ അവകാശപ്പെട്ടു. അങ്ങനെയുള്ള ഗവർണറോട് തർക്കിക്കാൻ ചെന്ന നേരത്തെക്കുറിച്ചോർത്ത് മുഖ്യമന്ത്രി ഇപ്പോൾ ഖേദിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP