Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവ നടപ്പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷൻ അനുമതിക്ക് കാലതാമസമെന്ത്? പൊതുമരാമത്ത് വകുപ്പ് വിജിലൻസിന് റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

ആലുവ നടപ്പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷൻ അനുമതിക്ക് കാലതാമസമെന്ത്? പൊതുമരാമത്ത് വകുപ്പ് വിജിലൻസിന് റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ

ആലുവ: ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന് അനുമതി നൽകാൻ താമസം വരുന്നതിനെ വിമർശിച്ച് ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ കാലതാമസം ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. മാർച്ച് 20നകം ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് വിജിലൻസിന് റിപ്പോർട്ട് നൽകണമെന്നും വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസ് മാർച്ച് 20ന് കോടതി പരിഗണിക്കും. ആലുവ മണപ്പുറത്ത് നടപ്പാലം നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ തീരുമാനം വൈകുന്നതെന്തുകൊണ്ടാണെന്ന് കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി ചോദിച്ചിരുന്നു.

ഇബ്രാഹീം കുഞ്ഞ്, അൻവർ സാദത്ത് എംഎ‍ൽഎ തുടങ്ങിയവരുൾപ്പെട്ട കേസിൽ ഇവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ 2018 സെപ്റ്റംബർ 24ന് ഹൈക്കോടതിയിൽ ഹരജി നൽകുകയായിരുന്നു.

2014 -15ൽ നടപ്പാലം നിർമ്മിക്കാൻ പ്രവൃത്തി പരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് 4.2 കോടി രൂപ അധികമായി നൽകിയെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ആരോപിച്ചാണ് പരാതിക്കാരൻ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP