Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെൽവയൽ നീർത്തട ഭേദഗതി ചട്ടം പരിശോധിക്കാൻ കെപിസിസി ഉപസമിതി; വി ഡി സതീശനു നേതൃത്വമെന്നു വി എം സുധീരൻ

നെൽവയൽ നീർത്തട ഭേദഗതി ചട്ടം പരിശോധിക്കാൻ കെപിസിസി ഉപസമിതി; വി ഡി സതീശനു നേതൃത്വമെന്നു വി എം സുധീരൻ

തിരുവനന്തപുരം: സർക്കാർ പുറപ്പെടുവിച്ച നെൽവയൽ നീർത്തട സംരക്ഷണ നിയമചട്ടത്തെക്കുറിച്ച് ഉയർന്നുവന്ന പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി ഉപസമിതിയെ നിയോഗിച്ചു. വി ഡി സതീശൻ എംഎൽഎ കൺവീനറായുള്ള സമിതിയാണ് പ്രശ്‌നം പരിശോധിക്കുകയെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അറിയിച്ചു.

2008ന് മുമ്പ് നികത്തിയ നെൽവയലുകൾ ക്രമപ്പെടുത്താൻ റവന്യുവകുപ്പ് ഇറക്കിയ ചട്ടം നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തെ അട്ടിമറിക്കുന്നതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതെക്കുറിച്ച് സമിതി അന്വേഷിക്കും.

ടി.എൻ.പ്രതാപൻ, കെ.ശിവദാസൻ നായർ, സണ്ണി ജോസഫ്, സി.പി.മുഹമ്മദ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ നിർദ്ദേശിച്ചിരിക്കുന്നത്.

വന്യൂ വകുപ്പ് നവംബർ 28 ന് റപുറത്തിറക്കിയ ചട്ടത്തിൽ വില്ലേജ് രേഖകളിൽ നിലമെന്ന് കാണുന്നതും എന്നാൽ ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നെൽവയൽ അല്ലെങ്കിൽ തണ്ണീർത്തടമായി രേഖപ്പെടുത്താത്തതുമായ സ്ഥലം എന്നാണ് വയലിനെ നിർവചിച്ചിരിക്കുന്നത്. നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കില്ലാത്തതിനാൽ 2008 ന് ശേഷമുള്ള നിലം നികത്തലും ഇതോടെ അംഗീകരിക്കപ്പെടുമെന്നാണ് ആക്ഷേപം.

വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ മുൻ സർക്കാർ കൊണ്ടുവന്നതാണ് 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. 2008 ഓഗസ്റ്റ് 12 നാണ് ഇത് നിലവിൽവന്നത്. വർഷത്തിലൊരിക്കലെങ്കിലും നെൽകൃഷിയിറക്കുന്നത്, നെൽകൃഷിയോഗ്യമായിട്ടും തരിശായിട്ടിരിക്കുന്നത്, വയലിനോട് അനുബന്ധിച്ചുള്ള ബണ്ട്, കുളം,തോട് തുടങ്ങിയവയെയാണ് ഇതിൽ വയൽ എന്ന നിർവചനത്തിൽ പെടുത്തിയത്. ഇതിന് വിരുദ്ധമാണ് ഇപ്പോൾ റവന്യുവകുപ്പ് ഇറക്കിയ ചട്ടത്തിലെ നിർവചനമെന്നാണ് പരിസ്ഥിതിവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP