Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി പാക്കേജ് കൊറോണക്കാലത്തെ കബളിപ്പിക്കൽ; തുടർച്ചയായുള്ള ട്രഷറി നിയന്ത്രണം സർക്കാരിനു സൃഷ്ടിച്ചത് വലിയ ബാധ്യത; തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വീതം ചെലവഴിക്കുമെന്ന പ്രഖ്യാപനവും പൊള്ള; പാക്കേജുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് സർക്കാരിന്റെ സ്ഥിരം പരിപാടി; പിണറായി സർക്കാരിനെ വിമർശിച്ച് വി.ഡി സതീശൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കോവിഡ്-19 പാക്കേജ് കൊറോണക്കാലത്തെ സർക്കാർ കബളിപ്പിക്കലെന്ന് വി ഡി സതീശൻ എംഎ‍ൽഎ. ഇരുപതിനായിരം കോടിയിൽ പതിനാലായിരം കോടി ചെലവഴിക്കുന്നത് സർക്കാരിന്റെ കടം തീർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ നവംബർ മുതൽ തുടർച്ചയായി ഉള്ള ട്രഷറി നിയന്ത്രണം സർക്കാരിനു വലിയ ബാധ്യതയാണ് വരുത്തിവച്ചിട്ടുള്ളത്.

ഈ തുക ഏപ്രിൽ മാസത്തിൽ കൊടുക്കുമെന്നാണ് ധനമന്ത്രി അറിയി ച്ചിരുന്നത്. ഈ വർഷം കടമെടുക്കാനുള്ളത് മുഴുവൻ തീർന്ന സാഹചര്യത്തിൽ അടുത്ത സാ മ്പത്തീക വർഷം എടുക്കാവുന്ന കടത്തിന്റെ നാലിൽ മൂന്ന് ഭാഗം ഏപ്രിൽ മാസത്തിൽ തന്നെ എടുത്ത് കടം വീട്ടാനുള്ള നീക്കമാണിത്. ഇക്കാര്യം കോവിഡ് 19 വരുന്നതിനുമുൻപു തന്നെ സർക്കാർ തീരുമാനിച്ചതാണ്.

മാർച്ച്, ഏപ്രിൽ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ ഒരുമിച്ചു നല്കുമെന്നാണ് രണ്ടാമത്തെ പ്രഖ്യാപനം. ഏപ്രിൽ മാസമാകുമ്പോഴേക്കും പെൻഷന്റെ കുടിശിഖ ഏഴു മാസത്തെയാകും. അതിൽ രണ്ടു മാസത്തെ പെൻഷൻ കൊടുക്കുന്നത് എന്ത് ആശ്വാസ നടപടിയാണ്?. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള പെൻഷൻ മാത്രമാണ് ഇതുവരെ കൊടുത്തിട്ടുള്ളത്. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വീതം ചെലവഴിക്കുമെന്ന പ്രഖ്യാപനവും പൊള്ളയാണ്.

തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാരിന്റെതാണ്. അടുത്ത സാമ്പത്തീക വർഷത്തിൽ നടപ്പാക്കേണ്ട 3,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി എങ്ങിനെയാണ് രണ്ടു മാസം കൊണ്ട് നടപ്പിലാക്കുന്നത്?. നടപ്പിലാക്കിയാലും അതി ന്റെ പണം നൽകേണ്ടത് കേന്ദ്രസർക്കാരാണ്. സമ്പദ് വ്യവസ്ഥയിൽ അത് ഒരു മാറ്റവും ഉ ണ്ടാക്കില്ല.കുടുംബശ്രീക്ക് 2,000 കോടി രൂപയുടെ കടമെടുക്കാൻ അവസരം നൽകുമെന്നാണ് പ്രഖ്യാപനം. ഈ പദ്ധതിയിലും സർക്കാരിന്റെ സംഭാവനയില്ല. കേരളത്തിലെ ഏത് അയൽക്കൂട്ടത്തിനും സഹായം നൽകാൻ ഏത് ബാങ്കും തയ്യാറാണ്.

അവരുടെ തിരിച്ചടവ് നൂറു ശതമാനമായതുകൊണ്ട്, കേരളത്തിലെ ഏത് അയൽക്കൂട്ടത്തിനും സഹായ നൽകാൻ ഏതു ബാങ്കും തയ്യാറാകും. സർക്കാർ സഹായമില്ലാതെ തന്നെ അവർക്കത് ലഭ്യമാകും. ഇതിന്റെ പലിശ കൊടുക്കാൻ സർക്കാർ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം.
ആയിരം ഹോട്ടലുകൾ തുടങ്ങുന്നതും നേരത്തെ പ്രഖ്യാപിച്ചതാണ്.

പാക്കേജിൽ ആകെയുള്ളത് സ്റ്റേജ് കാര്യേജിന്റെ നികുതി അടക്കുന്നതിൽനിന്ന് ഏപ്രിൽ മാസത്തെ ഒഴിവാക്കിയത് മാത്രമാണ്. സഹകരണ സ്ഥാപനങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച മൊറോട്ടോറിയം പോലും ഇരുപതു ശതമാനം ആളുകൾക്കുപോലും ലഭ്യമാകില്ല. പാക്കേജുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് സർക്കരിന്റെ സ്ഥിരം പരിപാടിയാണെങ്കിലും കോവിഡ് 19 ന്റെ കാലത്ത് അത് ചെയ്തത് ദൗർഭാഗ്യകരമാണെന്നും വിഡി സതീശൻ പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP