Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിനാകുന്നില്ല; പി സി ജോർജ്ജിനെ നേരത്തെ അറസ്റ്റു ചെയ്തത് നാടകം; വീണ്ടും അറസ്റ്റ് നാടകത്തിനുള്ള തിരക്കഥയെന്ന് വി.ഡി. സതീശൻ

വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിനാകുന്നില്ല; പി സി ജോർജ്ജിനെ നേരത്തെ അറസ്റ്റു ചെയ്തത് നാടകം; വീണ്ടും അറസ്റ്റ് നാടകത്തിനുള്ള തിരക്കഥയെന്ന് വി.ഡി. സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പി സി ജോർജ്ജ് വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോർജിനെ നിയന്ത്രിക്കാൻ സർക്കാറിന് സാധിക്കുന്നില്ല. പി.സി ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും സതീശൻ വ്യക്തമാക്കി.

ആദ്യത്തെ വിദ്വേഷ പ്രസംഗ കേസിൽ നിബന്ധനങ്ങൾക്ക് വിധേയമായാണ് കോടതി പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഏതാനും മണിക്കൂറുള്ളിൽ പി.സി ജോർജ് നിലപാട് ആവർത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണലയിൽ ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയും ചെയ്തു.

വർഗീയ വിദ്വേഷം നടത്തുന്നവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം കൊടുത്തത് സർക്കാരാണ്. ഭരിക്കാൻ കഴിവില്ലെന്ന് പറയുന്നത് ഇതിനേക്കാൾ ഉത്തമമെന്നും സതീശൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള തിരക്കഥയുടെ ഭാഗമായ നടപടികളാണ് നടക്കുന്നത്. കൃത്യമായ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിക്കാതിരുന്നതും കോടതിയിൽ പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണ് സർക്കാർ ഉത്തരം പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP