Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഫ്ബി സഹായത്തോടെയുള്ള ട്രാൻസ് ഗ്രിഡ് പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ അഴിമതി; വ്യവസ്ഥ ലംഘിച്ച് നൽകിയ ടെൻഡറുകൾ റദ്ദാക്കണമെന്ന് വി.ഡി.സതീശൻ എംഎൽഎ

കിഫ്ബി സഹായത്തോടെയുള്ള ട്രാൻസ് ഗ്രിഡ് പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ അഴിമതി; വ്യവസ്ഥ ലംഘിച്ച് നൽകിയ ടെൻഡറുകൾ റദ്ദാക്കണമെന്ന് വി.ഡി.സതീശൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബി സഹായത്തോടെ കെഎസ്ഇബി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ അഴിമതിയെന്നു വി.ഡി. സതീശൻ എംഎൽഎ. പദ്ധതിയിൽ സർക്കാർ വ്യവസ്ഥകൾ ലംഘിച്ചു നൽകിയ ടെൻഡറുകൾ റദ്ദാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ട്രാൻസ്ഗ്രിഡ് പദ്ധതിക്കായി ഉണ്ടാക്കിയ ത്രികക്ഷി കരാറിലെ മൂന്നാം വകുപ്പിൽ ടെൻഡർ നടപടികളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നാണു ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ കെഎസ്ഇബി പ്രത്യേക കന്പനിയായതു കൊണ്ട് അതു ബാധകമല്ല എന്ന വിചിത്രമായ നിലപാടാണു വൈദ്യുതി ബോർഡ് സ്വീകരിച്ചിട്ടുള്ളത്. കിഫ്ബിയിൽ ഓഡിറ്റാകാം എന്നു പരസ്യമായി പറയുകയും ധനകാര്യ വകുപ്പിനെ കൊണ്ട് ഓഡിറ്റ് സാധ്യമല്ലായെന്നു സിഎജിക്കു കത്തെഴുതുകയും ചെയ്യുന്ന കബളിപ്പിക്കലാണു ധനകാര്യമന്ത്രി നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.

അന്താരാഷ്ട്ര ഫണ്ടിങ് ഏജൻസികളുടെ പണം ലോണായും ബോണ്ടായും വാങ്ങിക്കുന്‌പോൾ ഓഡിറ്റ് റിപ്പോർട്ട് തടസമാകുമെന്ന മുടന്തൻ ന്യായമാണ് ധനമന്ത്രി ഇക്കാര്യത്തിൽ പറയുന്നത്. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിൽ സിഎജി ഓഡിറ്റ് ഇല്ലെന്ന വാദം നിലനിൽക്കുന്നതല്ല. സിഎജിയുടെ ഭരണഘടനാപരമായ അധികാരത്തെയും പാർലമെന്റ് പാസാക്കിയ സിഎജി ഡിപിസി നിയമത്തെയും മറികടന്നു നിയമനിർമ്മാണം നടത്താനുള്ള അധികാരം കേരള നിയമ സഭയ്ക്കില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP