Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പിന് വേണ്ടി അണിഞ്ഞ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു; 'മാറിനൽക്ക് അങ്ങോട്ട്' പിണറായിക്കെതിരെ വി ഡി സതീശൻ

തെരഞ്ഞെടുപ്പിന് വേണ്ടി അണിഞ്ഞ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു; 'മാറിനൽക്ക് അങ്ങോട്ട്' പിണറായിക്കെതിരെ വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന് വേണ്ടി അണിഞ്ഞ മാന്യതയുടെ മുഖം മൂടി അഴിഞ്ഞുവീണതായി കോൺഗ്രസ് നേതാവ് വി ഡ സതീശന്റെ വിമർശനം. തെരഞ്ഞെടുപ്പിനായി മിനുക്കിയെടുത്ത മുഖം മൂടി അദ്ദേഹം ഉപേക്ഷിച്ചതായും സതീശൻ പറഞ്ഞു. കടക്ക് പുറത്ത് എന്നുപറയുന്ന പിണറായിയെ ഇനി മാധ്യമങ്ങൾക്ക് തിരിച്ചു കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.

''ഉത്സവപ്പിറ്റേന്നത്തെ പോലത്തെ ഒരു ദിവസമാണ് ഇന്ന്. ആളും ആനയും അമ്പാരിയും ഒഴിഞ്ഞുള്ള ദിവസം. ഇത്രയും ദിവസം പിണറായി വിജയൻ തെരഞ്ഞെടുപ്പിന് വേണ്ടി ഒരു പ്രത്യേക മുഖംമൂടി അണിയുകയായിരുന്നു. വളരെ പോളിഷ്ഡ് ആയ മുഖം മൂടിയണിഞ്ഞായിരുന്നു ജനങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയായപ്പോഴേക്കും പിണറായി വിജയന്റെ ആ മുഖം മൂടി അഴിഞ്ഞുവീണു. അദ്ദേഹത്തന്റെ യഥാർത്ഥ സ്വഭാവത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തി. ഇന്നലത്തെ പോളിങ് ശതമാനം ഇന്നലെ രാത്രി തന്നെ അദ്ദേഹം വിലയിരുത്തിക്കഴിഞ്ഞുവെന്നാണ് ഞാൻ മനസിലാക്കുന്നത്. അതെല്ലാം അദ്ദേഹത്തിന്റെ മനസിലുണ്ടാക്കിയിരിക്കുന്ന വലിയ വിഷമമാണ് അദ്ദേഹത്തിൽ നിന്നും ഇന്ന് പുറത്തുവന്നത്. '- സതീശൻ പറഞ്ഞു.

കേരളത്തിലെ ഉയർന്ന പോളിങ്ങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി ദേഷ്യപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ. വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി'മാറിനൽക്ക് അങ്ങോട്ട്' എന്ന് മാധ്യപ്രവർത്തകരോട് പറയുകയായിരുന്നു. മോദി വിരുദ്ധ വികാരവും പിണറായി വിരുദ്ധ വികാരവുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും മതേതരത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഒരു കാരണവശാലും മോദി തിരിച്ച് അധികാരത്തിലെത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും. മോദി വിരുദ്ധ വികാരത്തിൽ ഇടതുപക്ഷവും അപ്രസക്തമാണെന്നും സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP