Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാംസാഹാരികൾക്ക് മൂക്കുകയറിടാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ല; പാലൂട്ടി താരാട്ടുപാടി വളർത്തിയ അമ്മയും പശുവും എങ്ങനെ ഒരുപോലെയാകും: യൂത്ത് കോൺഗ്രസ് സമരം അംഗീകരിക്കാനാവില്ലെന്നും ഉഴവൂർ വിജയൻ

മാംസാഹാരികൾക്ക് മൂക്കുകയറിടാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ല; പാലൂട്ടി താരാട്ടുപാടി വളർത്തിയ അമ്മയും പശുവും എങ്ങനെ ഒരുപോലെയാകും: യൂത്ത് കോൺഗ്രസ് സമരം അംഗീകരിക്കാനാവില്ലെന്നും ഉഴവൂർ വിജയൻ

കോട്ടയം: പശുവിന് മൂക്കുകയറിടുന്നപോലെ മാംസാഹാരം കഴിക്കുന്ന മനുഷ്യർക്ക് മൂക്കുകയറിടാനുള്ള കേന്ദ്ര നീക്കം അനുവദിക്കില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ.കശാപ്പ് നിരോധനത്തിനെതിരെ കേരള സർക്കാർ നടത്തുന്ന നടപടികൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻ.സിപിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയും പശുവും ഒരുപോലെയെന്ന ബിജെപി നിലപാട് അംഗീകരിക്കാൻ കഴിയില്ല.പാലൂട്ടി താരാട്ടു പാടി വളർത്തിയ അമ്മയും പശുവും എങ്ങനെ ഒരു പോലെയാകുമെന്നും അദ്ദേഹം ചോദിച്ചു.

എൽ.ഡി.എഫ് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ സാധാരണക്കാർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു. അതേസമയം മൂന്നാം വാർഷികം ആഘോഷിക്കുന്ന കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് മൃഗങ്ങൾക്ക് വേണ്ടിയാണെന്നും ഇതിനായി മനുഷ്യരെ ബലിയാടാക്കുകയാണെന്നും ഉഴവൂർ കുറ്റപ്പെടുത്തി.

അതേസമയം കശാപ്പ് നിരോധനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ അദ്ദേഹം തള്ളി. യാതൊരു വിധത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രതിഷേധ സമരമാണ് യൂത്ത് കോൺഗ്രസ് സ്വീകരിച്ചത്. ഇത്തരം സമര പരിപാടികൾ കേരളത്തിന് യോജിച്ചതല്ലെന്നും ഉഴവൂർ വിജയൻ പറഞ്ഞു.

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഉദ്യോഗസ്ഥർ സർക്കാരിനെ വെല്ലു വിളിക്കുന്നത് ശരിയല്ല. ഡി.ജി.പി സെൻകുമാർ സൂപ്പർ മുഖ്യമന്ത്രിയാകാനുള്ള ശ്രമമാണ് നടത്തുന്നത്.

ജനാധിപത്യരാഷ്ട്രത്തിൽ ഇത് വിലപ്പോവില്ല.സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥ തലത്തിലും മാറ്റം അനിവാര്യമാണ്.ഇത് ഉൾക്കൊള്ളാൻ ഉദ്യോഗസ്ഥർ തയാറാകണം.സർക്കാർ വക്കീലന്മാരുടെ കാര്യത്തിലും സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP