Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ചാൽ പിഴ ഈടാക്കാം; ഭേദഗതി ചെയ്ത നിയമം കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ ഉത്തരവ്

വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ചാൽ പിഴ ഈടാക്കാം; ഭേദഗതി ചെയ്ത നിയമം കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ് പിഴ ഈടാക്കാമെന്ന് ഡിജിപിയുടെ ഉത്തരവ്. കഴിഞ്ഞ വർഷത്തെ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ മോട്ടോർ വാഹന (ഡ്രൈവിങ് റെഗുലേഷൻ ) നിയമ പ്രകാരമാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടത്. റോഡുകൾ സുരക്ഷിതമാക്കുന്നതിനായി ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമം (ഡ്രൈവിങ് റെഗുലേഷന് ആക്ട് )കർശനമായി നടപ്പാക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നത്. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഇതുസംബന്ധിച്ചുള്ള സര്ക്കുലര് അയച്ചിട്ടുണ്ട്.

ഡ്രൈവർമാർ് കൈവശം വയ്ക്കാവുന്ന തരത്തിലുള്ള മൊബൈൽ ഫോണുകളോ ആശയവിനിമയത്തിനുള്ള മറ്റു ഉപകരണങ്ങളോ വാഹനമോടിക്കുമ്പോൾ ഉപയോഗിക്കരുതെന്നാണ് നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഡ്രൈവിങ് പരിശീലനം നല്കുന്ന വേളയിൽ പോലും ഇവ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭേദഗതി ചെയ്ത ചട്ടങ്ങളിൽ 37ാമത് നിർദേശമായാണ് ഇക്കാര്യം പരാമർ്ശിച്ചത്്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP