Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പദ്ധതിയുടെ രൂപകൽപനയും നിർമ്മാണ രീതികളും തയാറാക്കുന്നത് വിദേശ കമ്പനി; നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിക്കും; നിർമ്മാണ പ്രതിഫലം നിശ്ചിത അനുപാതത്തിൽ പങ്കിടും; ആലപ്പുഴ-ചങ്ങനാശേരി എംസി റോഡ് പുനരുദ്ധാരണ കരാറിൽ പുതിയ മോഡൽ; എല്ലാം ഊരാളുങ്കലിന് കൊടുക്കുന്ന നയം തുടരുമ്പോൾ

പദ്ധതിയുടെ രൂപകൽപനയും നിർമ്മാണ രീതികളും തയാറാക്കുന്നത് വിദേശ കമ്പനി; നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിക്കും; നിർമ്മാണ പ്രതിഫലം നിശ്ചിത അനുപാതത്തിൽ പങ്കിടും; ആലപ്പുഴ-ചങ്ങനാശേരി എംസി റോഡ് പുനരുദ്ധാരണ കരാറിൽ പുതിയ മോഡൽ; എല്ലാം ഊരാളുങ്കലിന് കൊടുക്കുന്ന നയം തുടരുമ്പോൾ

സ്വന്തം ലേഖകൻ

ആലപ്പുഴ : എല്ലാം ഊരാളുങ്കലിന് എന്ന പിണറായി സർക്കാരിന്റെ നയം തുടരുന്നു. ആലപ്പുഴ-ചങ്ങനാശേരി എംസി റോഡ് പുനരുദ്ധാരണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി.

അസർബൈജാനിൽനിന്നുള്ള പങ്കാളി കമ്പനിയുമായി ചേർന്നാണ് സൊസൈറ്റി കരാർ നേടിയത്. 649 കോടി രൂപയ്ക്കാണു കരാർ നൽകിയതെന്നാണു സൂചന. 3 കരാറുകാർ മാത്രമാണു ടെൻഡർ നടപടിയിൽ പങ്കെടുത്തത്. നിർമ്മാണം പൂർത്തിയാക്കാൻ രണ്ടര വർഷമാണ് അനുവദിച്ചിട്ടുള്ളത്.

പദ്ധതിയുടെ രൂപകൽപനയും നിർമ്മാണ രീതികളും മറ്റും തയാറാക്കുന്നത് വിദേശ കമ്പനിയും നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയുമായിരിക്കും. നിർമ്മാണ പ്രതിഫലം നിശ്ചിത അനുപാതത്തിൽ പങ്കിടും. ഇനി ടെൻഡർ അംഗീകരിച്ചു പ്രധാന പങ്കാളിയായ സൊസൈറ്റിക്കു നോട്ടിസ് നൽകും. 28 ദിവസത്തിനകം കരാർ ഒപ്പു വയ്ക്കണം.

നിർമ്മാണം തുടങ്ങുന്നതിനു മുന്നോടിയായി എസി റോഡിൽ ഇപ്പോഴുള്ള സംവിധാനങ്ങൾ കരാറുകാരും മരാമത്ത് വകുപ്പ് അധികൃതരും സംയുക്തമായി പരിശോധിക്കും. അതിനു ശേഷം പുതിയ പദ്ധതിയുടെ രൂപകൽപന, എൻജിനീയറിങ് ജോലികൾ എന്നിവ കരാറുകാർ ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP