Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടപ്രകാരം തുടർച്ചയായി പതിനഞ്ച് ദിവസം ഹാജരാകാതിരുന്നാൽ പുറത്താക്കും: പുനപ്രവേശനം ആവശ്യമുണ്ടെങ്കിൽ സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം; യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന നിയമവിദ്യാർത്ഥി അലൻ ശുഹൈബിനെ കോളേജിൽ നിന്നും പുറത്താക്കി

ചട്ടപ്രകാരം തുടർച്ചയായി പതിനഞ്ച് ദിവസം ഹാജരാകാതിരുന്നാൽ പുറത്താക്കും: പുനപ്രവേശനം ആവശ്യമുണ്ടെങ്കിൽ സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം;  യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന നിയമവിദ്യാർത്ഥി അലൻ ശുഹൈബിനെ കോളേജിൽ നിന്നും പുറത്താക്കി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : പന്തീരാങ്കാവ് യുഎപിഎ കേസിൽ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന നിയമവിദ്യാർത്ഥി അലൻ ശുഹൈബിനെ കോളേജിൽ നിന്നും പുറത്താക്കി. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥിയാണ് അലൻ. തുടർച്ചയായി ക്ലാസിൽ ഹാജരായില്ലെന്ന് കാണിച്ചാണ് സർവകലാശാല പുറത്താക്കിയിരിക്കുന്നതെന്ന് വിവരം. ബിഎ എൽഎൽബി വിദ്യാർത്ഥിയായ അലൻ നവംബർ ഒന്നിനാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്തപ്പെട്ട കേസ് എൻഐഎയാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

കണ്ണൂർ പാലയാട്ടെ സർവകലാശാല ക്യാമ്പസിലായിരുന്നു അലൻ പഠിച്ചിരുന്നത്. കോഴ്സിന്റെ ചട്ടപ്രകാരം തുടർച്ചയായി 15 ദിവസം ഹാജരാകാതിരുന്നാൽ പുറത്താക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. പുനപ്രവേശനം ആവശ്യമുണ്ടെങ്കിൽ സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം. നിയമപ്രകാരമുള്ള നടപടി അപേക്ഷയിൽ എടുക്കാമെന്നും സർവകലാശാല വ്യക്തമാക്കി.

സിപിഎം പ്രവർത്തകനായ അലൻ ശുഹൈബിനെ സുഹൃത്തും ജേർണലിസം വിദ്യാർത്ഥിയുമായ താഹ ഫസിലിനൊപ്പമാണ് അറസ്റ്റ് ചെയ്തത്. അതേ സമയം, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായ അലന്റെയും താഹയുടെയും സംഭവത്തിൽ വിവാദം ഉയരുന്നിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP