Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയുടെ പേരിൽ രാമനവമി ഒഴിവാക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ; മേള ഒഴിവാക്കിയാൽ ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് ആശങ്ക; ആരോഗ്യ വകുപ്പിന്റെ എതിർപ്പുകളെ അവഗണിച്ചും മേള നടത്താനൊരുങ്ങി മുഖ്യമന്ത്രി യോഗി

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: കൊവിഡ് 19 പടരുന്നതിനിടെ രാമനവമി ഒഴിവാക്കില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരടക്കം രാമനവമി മേള ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും തീരുമാനത്തിൽ മാറ്റമില്ലെന്ന് യോഗി സർക്കാർ അറിയിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ രണ്ട് വരെയാണ് മേള നടക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ ഈ വർഷത്തെ മേളയ്ക്ക് 'അതിപ്രാധാന്യം' ഉണ്ടെന്ന് ആദിത്യനാഥ് അവകാശപ്പെട്ടു.

'രാമനവമി മേള ഒഴിവാക്കിയാൽ ഒരുപാട് ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടും. മാത്രമല്ല ഈ വർഷത്തെ ആഘോഷം നിർണായകമാണ്. ഇതാദ്യമായി ഭഗവാൻ രാമൻ സ്വതന്ത്രനായിരിക്കുകയാണ്', അയോധ്യ നിവാസിയായ മഹന്ത് പരമഹംസൻ ഡെക്കാൺ ഹെറാൾഡിനോട് പറഞ്ഞു.

വിശ്വാസികൾക്ക് ഒരു ബുദ്ധിമുട്ടും വരാതെ രാമൻ നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. മേള സുരക്ഷിതമായിരിക്കാൻ യജ്ഞങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം മേള നടത്തരുതെന്നാവശ്യപ്പെട്ട് അയോധ്യയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർക്കാരിന് കത്തയച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP