Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താമരശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ചേളാരി സ്വദേശിയുടെ മൃതദേഹം കിട്ടി; മരിച്ചത് മർക്കസ് നോളജ് സിറ്റിയിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയ ഉണ്ണി

താമരശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ചേളാരി സ്വദേശിയുടെ മൃതദേഹം കിട്ടി; മരിച്ചത് മർക്കസ് നോളജ് സിറ്റിയിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയ ഉണ്ണി

ജംഷാദ് മലപ്പുറം

മലപ്പുറം: താമരശ്ശേരി അടിവാരം പൊട്ടികൈയിൽ നിന്നും ഞായറാഴ്ച വൈകീട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ ചേളാരി സ്വദേശി പത്തൂർ വീട്ടിൽ കീരന്റെ മകൻ പ്രജീഷ് എന്ന ഉണ്ണി(33)യുടെ മൃതദേഹം കണ്ടെത്തി. കൈതപോയിൽ കൈപ്പുറം പാലത്തിന് സമീപത്തുനിന്നും ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മർക്കസ് നോളജ് സിറ്റിയിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയ ഉണ്ണി ഞായറാഴ്ച വൈകീട്ടാണ് പുഴയിൽ വീണത്. കൂട്ടുകാരൊന്നിച്ച് പുഴയോരത്തെ വാടക വീട്ടിൽ താമസമായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധ സേനയും രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചേളാരിയിലെ വീട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തി. മാതാവ്: ലീല. ഭാര്യ: നീതു. മകൻ: യാദവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP