Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

17കാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസ്: പ്രതി മലപ്പുറം മേലാറ്റൂരിലെ നൗഫലിന്റെ ജാമ്യാപേക്ഷ പോക്സോ കോടതി രണ്ടാംതവണയും തള്ളി

17കാരനെ  പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസ്:  പ്രതി മലപ്പുറം മേലാറ്റൂരിലെ നൗഫലിന്റെ ജാമ്യാപേക്ഷ പോക്സോ കോടതി രണ്ടാംതവണയും തള്ളി

ജംഷാദ് മലപ്പുറം

മലപ്പുറം: 17 വയസ്സുകാരനെ ആദ്യം പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ചും പിന്നീട് പുഴക്കരയിലും വാഹനത്തിൽ വെച്ചും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിലെ പ്രതിയുടെ ജാമ്യപേക്ഷ രണ്ടുമാസത്തിനിടയിൽ രണ്ടാംതവണയും തള്ളി പോക്സോ കോടതി. കേസിൽ റിമാന്റിൽ കഴിയുന്ന മേലാറ്റൂർ ഉച്ചാരക്കടവ് കോൽത്തൊടിക മുഹമ്മദ് നൗഫൽ (27)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി വീണ്ടും തള്ളിയത്.

ഇക്കഴിഞ്ഞ ഡിസംബർ 19നും ഇയാളുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. 2020 ഒക്ടോബർ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിലെ കിടപ്പുമുറി, ഉച്ചാരക്കടവ് വെള്ളിയാർ പുഴയുടെ കര, വാഹനം എന്നിവിടങ്ങളിൽ വച്ചായിരുന്നു പീഡനം. നവംബർ 16ന് മേലാറ്റൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പ്രതിയെ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP