Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

മലപ്പുറത്ത് പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസ്: ആറു പേർ അറസ്റ്റിൽ

മലപ്പുറത്ത് പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസ്: ആറു പേർ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം വേങ്ങരയിൽ പതിനാറുകാരനായ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആറു പേർ വേങ്ങര പൊലീസിന്റെ പിടിയിലായി. പോക്സോ വകുപ്പുകളിലാണ് കേസെടുത്തത്.

ഊരകം കീഴ്മുറി നെടുമ്പറമ്പ് സ്വദേശി മുഹമ്മദ് കബീർ (29), ചേറൂർ സ്വദേശി നിസാർ (42), ഐക്കരപ്പടി സ്വദേശി വേങ്ങരയിൽ സ്റ്റുഡിയോ നടത്തുന്ന ഗോപാലകൃഷ്ണൻ (41), മോങ്ങം സ്വദേശി വേങ്ങരയിൽ ഡ്രൈവിന്ദ് സ്‌കൂൾ നടത്തുന്ന പോക്കർ (50), ഊരകം മമ്പീതി സ്വദേശി മുഹമ്മദ്(55), കക്കാട് സ്വദേശി നൗഷാദ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അന്വേഷണ ഉദ്യോഗസ്ഥനായ കരിപ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബു, വേങ്ങര എസ്‌ഐ.മാരായ മുഹമ്മദ് റഫീഖ്, അബൂബക്കർ, ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ അഷ്‌റഫ്, അശോകൻ, സീനിയർ സി.പി.ഒപി. ഷിജു, സുബൈർ എംപി, സി.പി.ഒ അനിൽകുമാർ, രഞ്ജിത്, ഷബീർ, സരിത, ബിന്ദു സെബാസ്റ്റ്യൻ എന്നിവരാണ് പ്രതികളെ അറസ്റ്റ്് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP