Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗണിനെ തുടർന്ന് മുടങ്ങിയ സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം; അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന; അടുത്ത അധ്യായന വർഷത്തെ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുക ഓൺലൈനായും

ലോക് ഡൗണിനെ തുടർന്ന് മുടങ്ങിയ സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം; അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന; അടുത്ത അധ്യായന വർഷത്തെ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുക ഓൺലൈനായും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങി പോയ സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന നൽകണം. ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികൾ തീരുമാനിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകണം. സർവകലാശാലയുടെ പരിധിക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക് അതാത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം

കേരള, എം ജി, കെ ടി യു, ന്യൂവാൽസ്, സംസ്കൃതം, കുസാറ്റ്, മലയാളം, കോഴിക്കോട്, കണ്ണൂർ സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ ആയിരുന്നു തീരുമാനം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകൾ നടത്തേണ്ടത് എന്നും ധാരണയായി. അടുത്ത അദ്ധ്യയനവർഷം ക്ലാസുകൾ ജൂൺ മാസത്തിൽ തന്നെ ഓൺലൈൻ മാർഗത്തിൽ ആരംഭിക്കും.

ഓൺലൈൻ രീതിയിൽ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഹാജർ, അദ്ധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കേണ്ടതും സർവകലാശാലകൾ ഇത് പരിശോധിക്കേണ്ടതുമാണ്. സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ/ഓ‍ഡിയോ അതാത് അദ്ധ്യാപകർ എടുത്ത് കോളേജിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സർവ്വകലാശാലകൾ കമ്മ്യൂണിറ്റി റേഡിയോ ചാനലുകൾ, ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ചോദ്യപേപ്പർ ഓൺലൈനിൽ ലഭ്യമാക്കണം. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കണം.

കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ സീറ്റുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാനാണ് സർക്കാർഉദ്ദേശിക്കുന്നത്. സർവകലാശാലകൾ ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. ഗവേഷണ വിദ്യാർത്ഥികളുടെ ഓപ്പൺ ഡിഫെൻസ് വീഡിയോ കോൺഫറൻസിം​ഗ് മുഖേന നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP