Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കും; മൂല്യനിർണയം ഏപ്രിൽ 20 മുതൽ ആരംഭിക്കണമെന്നും നിർദ്ദേശം

സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കും; മൂല്യനിർണയം ഏപ്രിൽ 20 മുതൽ ആരംഭിക്കണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കും. പരീക്ഷകൾ മെയ്‌ 11 മുതൽ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്താൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നൽകി. മൂല്യനിർണയം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അധികം ഇടവേളകളില്ലാതെ പരീക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽതന്നെ പൂർത്തിയാക്കുന്ന വിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടതെന്നും സർക്കാർ നിർദേശിക്കുന്നു. ഫ്‌ളെയറുമായി സഹകരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും നിർദേശമുണ്ട്. സർവകലാശാലകളുടെ ലൈബ്രറികൾ കുട്ടികൾക്കായി തുറന്നുകൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈസ് ചാൻസിലർമാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിനെ തുടർന്നാണ് തീരുമാനം. മൂല്യനിർണയം ഏപ്രിൽ 20 മുതൽ ആരംഭിക്കണമെന്നുള്ള നിർദേശവും നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഡോ.ബി ഇഖ്ബാൽ അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങൾക്കൂടി പരിഗണിച്ചാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP