Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർവകലാശാല പരീക്ഷകൾ ഇനി കമ്പ്യൂട്ടറിലേക്ക് മാറുന്നു; പരീക്ഷ കഴിഞ്ഞാലുടൻ മൂല്യനിർണയവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ സർവകലാശാലാ / കോളജ് പരീക്ഷകൾ കംപ്യൂട്ടർ ഓട്ടമേഷനിലൂടെ പൂർണമായി അഴിച്ചുപണിയണമെന്നു ശുപാർശ ചെയ്യുന്ന നയരേഖ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിനു സമർപ്പിച്ചു. ഇൻസ്റ്റന്റ് ഇവാല്യുവേഷൻ മെഷീന്റെ സഹായത്തോടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയിൽ വേഗത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അറിയിച്ചു.

പുതിയ രീതി ഇങ്ങനെ:-

ചോദ്യബാങ്കും ഉത്തരങ്ങളും അദ്ധ്യാപകർ മുൻകൂട്ടി തയാറാക്കണം. ഇതിൽനിന്ന്

കംപ്യൂട്ടറാകും ചോദ്യം തിരഞ്ഞെടുത്തു വിദ്യാർത്ഥിക്കു നൽകുക.

കടലാസിനു പകരം ഇലക്ട്രോണിക് ഇങ്ക് പാഡിലാകും വിദ്യാർത്ഥി ഉത്തരമെഴുതുക.

ഉത്തരങ്ങൾ ഡേറ്റാബേസിൽ ലഭ്യമാണെന്നതിനാൽ പരീക്ഷ കഴിഞ്ഞാലുടൻ തന്നെ കംപ്യൂട്ടർ മൂല്യനിർണയം നടത്തും.

ടാബുലേഷൻ ഉൾപ്പെടെ പൂർത്തിയാക്കി ദിവസങ്ങൾക്കകം ഫലം പ്രഖ്യാപിക്കാം.

പരീക്ഷ തുടങ്ങുമ്പോൾ പ്രവർത്തിച്ചുതുടങ്ങുന്ന മെഷീൻ നിശ്ചിത സമയം കഴിയുമ്പോൾ ഓഫാകും. ക്രമക്കേടു തടയാനും സുതാര്യത ഉറപ്പാക്കാനുമാണിത്. വിശദാംശങ്ങൾ തയാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വൻ മുതൽമുടക്കില്ലാതെ മാറ്റം നടപ്പാക്കാം- ഡോ. രാജൻ ഗുരുക്കൾ വൈസ് ചെയർമാൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP