Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; നാളെ വൈകിട്ട് മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; നാളെ വൈകിട്ട് മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെയടക്കം മർദിച്ച സംഭവത്തിൽ കോൺഗ്രസ് ശനിയാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. സിപിഎമ്മിന്റെ ബലത്തിൽ എസ്എഫ്ഐ നടത്തുന്ന ആക്രമണത്തിനെതിരെ ശനിയാഴ്ച വൈകീട്ട് മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ആഹ്വാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തിലെ കോളേജുകളെ ഗുണ്ടകളേയും അധോലോകനായകന്മാരെയും വളർത്തുന്ന കേന്ദ്രങ്ങളാക്കി സിപിഎം മാറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിരപരാധിയായ കെ.എസ്.യു പ്രവർത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും കൂട്ടരേയും പട്ടികകക്ഷണം ഉപയോഗിച്ച് ക്രൂരമായിട്ടാണ് മർദ്ദിച്ചത്.

അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് കോളേജ് അധികൃതകരുടേത്. അക്രമികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ല. കലാലയങ്ങളിൽ സിപിഎം പിന്തുണയോടെ നടത്തുന്ന കാടത്തമാണിതെന്നും കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP