Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അക്രമത്തിനും കത്തിക്കുത്തിനും വിട; പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും; എഐഎസ്എഫിന് പിന്നാലെ കെഎസ്‌യുവും നാളെ യൂണിറ്റ് തുടങ്ങിയേക്കും; കനയ്യകുമാറിനെ ക്യാമ്പസിലെത്തിക്കാൻ എഐഎസ്എഫും; വിദ്യാർത്ഥികളെ ഒപ്പം നിർത്താൻ എസ്എഫ്‌ഐയുടെയും കടുത്ത ശ്രമം

അക്രമത്തിനും കത്തിക്കുത്തിനും വിട; പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും; എഐഎസ്എഫിന് പിന്നാലെ കെഎസ്‌യുവും നാളെ യൂണിറ്റ് തുടങ്ങിയേക്കും; കനയ്യകുമാറിനെ ക്യാമ്പസിലെത്തിക്കാൻ എഐഎസ്എഫും; വിദ്യാർത്ഥികളെ ഒപ്പം നിർത്താൻ എസ്എഫ്‌ഐയുടെയും കടുത്ത ശ്രമം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:കത്തിക്കുത്തും അക്രമവുമായി ബന്ധപ്പെട്ട് പത്തു ദിവസമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും. പുത്തൻ സംഭവങ്ങൾക്കാകും കോളേജ് ഇനി സാക്ഷിയാവുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എഐഎസ്എഫിന് പിന്നാലെ കെഎസ്‌യുവും നാളെ കോളേജിൽ യൂണിറ്റ് തുടങ്ങിയേക്കും. ഇത് ഒരു സംഘർഷത്തിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സിപിഐയുടെ തീപ്പൊരി ദേശീയ നേതാവ് കനയ്യകുമാറിനെ ക്യാമ്പസിലെത്തിക്കാനാണ് എഐഎസ്എഫ് നീക്കം. പരമാവധി വിദ്യാർത്ഥികളെ ഒപ്പം നിർത്താനുള്ള നടപടികൾ എസ്എഫ്‌ഐയും തുടരുന്നു. എല്ലാ പാർട്ടികളും നാളത്തെ ദിനം നിർണായകമാവും.

യൂണിവേഴ്‌സിറ്റി കോളേജ് വിവാദം വലിയ രാഷ്ട്രീയ പ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് കോളേജ് തുറക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം നിരവധി പേരാണ് എസ്എഫ്‌ഐയുടെ കുട്ടിസഖാക്കൾ നടത്തുന്ന കിരാതവാഴ്ചയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. അതേസമയം അവിടെ പഠിക്കുന്ന വിദ്യാർത്ഥികളും സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയത് എസ്എഫ്‌ഐയുടെ ഭാവിയെ തന്നെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

സ്ഥിരം പ്രിൻസിപ്പാളിനെ വെച്ചും മൂന്ന് അദ്ധ്യാപകരെ സ്ഥലംമാറ്റിയതിനും പിന്നാലെ അദ്ധ്യാപകരെ മാറ്റുന്നതടക്കമുള്ള കൂടുതൽ ശുദ്ധീകലശത്തിനാണ് സർക്കാർ ശ്രമം. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയ സാഹചര്യം മുതലാക്കിയാണ് എഐഎസ്എഫ് യൂണിറ്റ് തുടങ്ങിയതായി പ്രഖ്യാപിച്ചത്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിനായെത്തുന്ന കനയ്യകുമാറിനെ ക്യാമ്പസിലെത്തിച്ച് ഒന്നിന് കൊടിമരം സ്ഥാപിക്കാനാണ് ശ്രമം. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കെഎസ്‌യുവിന്റെ ലക്ഷ്യവും യൂണിറ്റ് തന്നെയാണ്.

കടുത്ത പ്രതിരോധത്തിലായ എസ്എഫ്‌ഐ കുത്തേറ്റ അഖിലിനെ അടക്കം ഉൾപ്പെടുത്തിയ അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കിയാണ് വിമർശനങ്ങൾ മറികടക്കാനൊരുങ്ങുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ദിവസത്തെ അവകാശപത്രികാ റാലിയിൽ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ചവരെയും ഇറക്കിയ എസ്എഫ്‌ഐ ക്യാമ്പസിലെ കരുത്ത് ചോരാതിരിക്കാനുള്ള തെറ്റ്തിരുത്തൽ നടപടികളിലാണ്. 25ന് കോളേജിന് മുന്നിൽ എസ്എഫ്‌ഐ മഹാപ്രതിരോധം തീർക്കുന്നുണ്ട്. കോളേജ് തുറക്കുന്ന ആദ്യ ദിനങ്ങളിൽ കനത്ത പൊലീസ് കാവലുണ്ടാകും. ക്ലാസ് തുടങ്ങിയാലും പരീക്ഷാക്രമക്കേടിലെ സമരങ്ങൾ തുടരാനാണ് പ്രതിപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP