Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുറംകടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം അമേരിക്കൻ നാവികസേന ഉദ്യോഗസ്ഥന്റേതെന്ന് സംശയം; എബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പലിൽ നിന്നും വീണ നേവി ഉദ്യോഗസ്ഥന്റെ ശരീരമാണോ എന്ന് പരിശോധിക്കുമെന്ന് കോസ്റ്റൽ പൊലീസ്

പുറംകടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം അമേരിക്കൻ നാവികസേന ഉദ്യോഗസ്ഥന്റേതെന്ന് സംശയം; എബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പലിൽ നിന്നും വീണ നേവി ഉദ്യോഗസ്ഥന്റെ ശരീരമാണോ എന്ന് പരിശോധിക്കുമെന്ന് കോസ്റ്റൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പുറംകടലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം അമേരിക്കൻ നാവികസേന ഉദ്യോഗസ്ഥന്റേതെന്ന് സംശയം. അറബിക്കടലിൽ മംഗലാപുരം ഭാഗത്ത് നിന്നും കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആൾ ധരിച്ചിരിക്കുന്ന ബ്രൗൺ കളർ കോട്ടിൽ വാട്ടർ ഫൈറ്റേഴ്‌സ് എന്ന് ഇംഗ്ലീഷിൽ രേഖപെടുത്തിയിട്ടുണ്ട്. അകത്ത് ചുവപ്പ് കളർ ഉള്ള ടി ഷർട്ട് ആണ് ധരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ മൃതദേഹം ഒഴുകുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു. ഇതേ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സംശയം.

അമേരിക്കൻ നേവി ഉദ്യോഗസ്ഥനെ അറബിക്കടലിൽ കാണാതായെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. എബ്രഹാം ലിങ്കൺ എന്ന യുദ്ധ കപ്പലിലൂടെ അറബിക്കടലിലൂടെ യാത്ര ചെയ്യുന്ന വഴി കടലിൽ വീഴുകയായിരുന്നു. ഇയാളുടെ മൃതദേഹമാണോ ഇതെന്നും സംശയം ഉണ്ട്. പരിശോധന നടത്തുമെന്ന് കോസ്റ്റൽ പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP