Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽനിന്ന് വാങ്ങിയ ബിയർ കുപ്പികളിൽ ചെളി; ബിയർ കുടിച്ച യുവാക്കൾ ഛർദ്ദിയു വയറിളക്കവും; പണി കൊടുത്തത് 'ഹേവാർഡ്‌സ് 5000'

ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽനിന്ന് വാങ്ങിയ ബിയർ കുപ്പികളിൽ ചെളി; ബിയർ കുടിച്ച യുവാക്കൾ ഛർദ്ദിയു വയറിളക്കവും; പണി കൊടുത്തത് 'ഹേവാർഡ്‌സ് 5000'

കൊച്ചി: യുവാക്കൾക്ക് ഇഷ്ടമദ്യം തന്നെയാണ് കുറഞ്ഞ ലഹരിയുള്ള ബിയർ. ആഘോഷ വേളകളിൽ മലയാളി യുവാക്കൾ കൂടുതൽ തിരഞ്ഞെടുക്കുന്ന ബിയർ വിശ്വസിച്ച കുടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയോ? ഏറ്റവും നല്ല മദ്യം വിതരണം ചെയ്യുന്ന ബീവറേജസ് ഔട്ട്‌ലറ്റുകളിൽ നിന്നും വാങ്ങിയ ബിയറിൽ ചളി അടിഞ്ഞു കുടിയത് കണ്ടെത്തിയതോടെ ബിയർ സുരക്ഷിതമല്ലേ എന്ന സംശയമാണ് പലർക്കും ഉണ്ടായിരിക്കുന്നത്.

ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽനിന്ന് വാങ്ങിയ ബിയർ കുപ്പികളുടെ അടിയിലാമ് ചളി അടിഞ്ഞു കൂടിയതായി കണ്ടെത്തിയത്. ഹേവാർഡ്‌സ് 5000 എന്ന ബ്രാൻഡിലാണ് ചെളിയുടെ അംശം കൂടുതലായി കണ്ടെത്തിയത്. ബിയർ കുടിച്ച യുവാക്കൾ ഛർദ്ദിയു വയറിളക്കവും മൂലം വലയുകയാണ്.

കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ കേരള ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്്‌ലെറ്റിൽനിന്നും ഒമ്പത് കുപ്പി ബിയറാണ് യുവാക്കൾ വാങ്ങിയിരുന്നത്. കുടിച്ചപ്പോൾ ബിയറിന് രുചി വ്യത്യാസം തോന്നുകയും തുടർന്നു നടത്തിയ പരിശോധനയിൽ ബിയർ കുപ്പിയിൽ ചെളി അടിഞ്ഞിരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. ഒപ്പം യുവാക്കൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
സംഭവം ബിയർ കമ്പനിയെ അറിയിച്ചപ്പോൾ ആവശ്യമെങ്കിൽ ബിയർ മാറ്റി നൽകാമെന്നായിരുന്നു മറുപടി.

ചെളി കണ്ടെത്തിയ ബിയർ കുപ്പികൾ ബിവറേജസിൽനിന്നും പിൻവലിക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു. ഇതോടെ യുവാക്കൾ സംഭവം എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബിവറേജസ് ഔട്ട്‌ലറ്റിൽനിന്നും ചെളി അടങ്ങിയ കൂടുതൽ കുപ്പികൾ കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി ബിയർ സാംപിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും യുവാക്കൾ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP