Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഫണ്ടിൽ മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്ന് ഹൈക്കോടതിയിൽ സർക്കാർ; പ്രതികളുടെ അറസ്റ്റും കസ്റ്റഡിയും അനിവാര്യമെന്നും പൊലീസ്; യുഎൻഎ നേതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇനി വിധി പറയൽ

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഫണ്ടിൽ മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്ന് ഹൈക്കോടതിയിൽ സർക്കാർ; പ്രതികളുടെ അറസ്റ്റും കസ്റ്റഡിയും അനിവാര്യമെന്നും പൊലീസ്; യുഎൻഎ നേതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇനി വിധി പറയൽ

സ്വന്തം ലേഖകൻ

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എൻ.എ.) ഫണ്ടിൽ മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണിത് കണ്ടെത്തിയത്. പ്രതികൾ നേരിട്ടും സ്ഥാപനങ്ങൾ മുഖേനയും ചെലവഴിച്ച തുകയുടെ കണക്കുകൾ പരിശോധിക്കുകയാണ്. ഇതിന് പ്രതികളെ അറസ്റ്റുചെയ്ത് കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

യു.എൻ.എ.യിലെ സാമ്പത്തികത്തട്ടിപ്പു കേസിൽ മുൻകൂർജാമ്യം തേടി സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗമായ ഷോബി ജോസഫ്, ദേശീയപ്രസിഡന്റ് ജാസ്മിൻ ഷായുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ പി.ഡി. ജിത്തു, പാലക്കാട് മണ്ണാർക്കാട് സ്വദേശി സുജനപാൽ, ആലത്തൂർ സ്വദേശി ബിബിൻ പൗലോസ്, തൃശ്ശൂർ സ്വദേശി എം വി സുധീർ എന്നിവർ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇരുവിഭാഗത്തിന്റെയും വാദംപൂർത്തിയായതിനെത്തുടർന്ന് സിംഗിൾബെഞ്ച് ഹർജികൾ വിധിപറയാൻ മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP