Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

യു.എൻ. വിമണിന്റെ സൗത്ത് ഏഷ്യൻ സെന്റർ കേരളത്തിൽ: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എൻ. വിമണിന്റെ സൗത്ത് ഏഷ്യൻ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ജെൻഡർ പാർക്കിനെ സൗത്ത് ഏഷ്യൻ സെന്ററാക്കി മാറ്റാനാണ് യു.എൻ. വിമൺ താത്പര്യം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയും ഇതിന് അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ധാരണാപത്രം ഉടൻ ഒപ്പിടുന്നതാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം നടത്തി വരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.

സാമ്പത്തിക പരിമിതിയിൽ നിന്നുകൊണ്ട് ഒട്ടേറെ പദ്ധതികൾ സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ജെൻഡർ പാർക്ക്. ജെൻഡർ പാർക്കിൽ ഒരു അന്തർദേശീയ വാണിജ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ സ്ത്രീകൾക്കായുള്ള വിവിധ സർക്കാർ ക്ഷേമ പദ്ധതികളുടെ കൈപുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെ തുല്യത, വിദ്യാഭ്യാസം, വോട്ടവകാശം എന്നിവയ്ക്കെല്ലാം വലിയ പോരാട്ടമാണ് പഴയ തലമുറ നടത്തിയത്. ഈ കാലഘട്ടത്തിലും സ്ത്രീകളുടെ അവകാശത്തിനായി മതിയായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും ഉയർന്നു വരുന്നു. ഇവയ്ക്കെതിരെ ശക്തമായ നടപടിക്കും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തനുമായാണ് സംസ്ഥാന സർക്കാർ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകൾക്ക് ഇപ്പോൾ പോലും രാത്രി പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് രാത്രി നടത്തം ആരംഭിച്ചത്. വലിയ പിന്തുണയാണ് രാത്രി നടത്തത്തിന് ലഭിച്ചത്.

വനിത ശിശുവികസന വകുപ്പ് സ്ത്രീകളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അത്തരത്തിലുള്ള ക്ഷേമ പദ്ധതികൾ ഉൾക്കൊള്ളുന്ന കൈപുസ്തകമാണ് 'സ്ത്രീകൾക്കായി സർക്കാർ' എന്ന പേരിൽ വനിത ശിശുവികസന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇത് സ്ത്രീകൾക്ക് വളരെയേറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, അഡീഷണൽ ഡയറക്ടർ സുന്ദരി, ജെൻഡർ അഡൈ്വസർ ടി.കെ. ആനന്ദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വനിത ശിശുവികസന വകുപ്പിലെ ജീവനക്കാരുടെയും സ്ഥാപനത്തിലെ താമസക്കാരുടെയും വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP