Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയദുരന്തം: കേരളത്തിന് കൈത്താങ്ങാകാമെന്ന് ഐക്യരാഷ്ട്രസഭ; ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും സഹായിക്കാമെന്നും വാഗ്ദാനം

പ്രളയദുരന്തം: കേരളത്തിന് കൈത്താങ്ങാകാമെന്ന് ഐക്യരാഷ്ട്രസഭ; ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും സഹായിക്കാമെന്നും വാഗ്ദാനം

മറുനാടൻ മലയാളി ബ്യൂറോ

ജെനീവ: കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച കേരളത്തിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഐക്യരാഷ്ട്ര സഭ. കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകാമെന്ന് ഐക്യരാഷ്ട്ര സഭ കേന്ദ്രസർക്കാരിനെ അറിയിച്ചു. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന സഹായങ്ങളാകും നൽകുക. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും സഹായിക്കാമെന്ന വാഗ്ദാനവുമുണ്ട്.

ഇക്കാര്യത്തിൽ ചർച്ചകൾക്ക് ശേഷം രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കുന്നതിനായി ശശി തരൂർ എംപി ഐക്യരാഷ്ട്ര സഭയിലേക്ക് തിരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ നിർണായക തീരുമാനമെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP