Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടത്തിന് ലക്ഷങ്ങൾ കോഴവാങ്ങി പ്രവർത്താനാനുമതി നൽകി പഞ്ചായത്ത്; പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത നിർമ്മാണത്തിന് ചൂട്ടുപിടിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്; റിസോർട്ട് പ്രവർത്തിപ്പിക്കാൻ ലൈസൻസ് അനുവദിച്ചിട്ടുള്ളത് ഹൈക്കോടതി ഉത്തരവും നിലവിലെ നിയമങ്ങളും കാറ്റിൽപ്പറത്തി; സംഭവം വിവാദമായതോടെ അന്വേഷണവുമായി റവന്യൂ വകുപ്പും; ടൂറിസത്തിന്റെ മറവിൽ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നത് ഇങ്ങനെയാണ്

വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടത്തിന് ലക്ഷങ്ങൾ കോഴവാങ്ങി പ്രവർത്താനാനുമതി നൽകി പഞ്ചായത്ത്; പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത നിർമ്മാണത്തിന് ചൂട്ടുപിടിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്; റിസോർട്ട് പ്രവർത്തിപ്പിക്കാൻ ലൈസൻസ് അനുവദിച്ചിട്ടുള്ളത് ഹൈക്കോടതി ഉത്തരവും നിലവിലെ നിയമങ്ങളും കാറ്റിൽപ്പറത്തി; സംഭവം വിവാദമായതോടെ അന്വേഷണവുമായി റവന്യൂ വകുപ്പും; ടൂറിസത്തിന്റെ മറവിൽ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നത് ഇങ്ങനെയാണ്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: അനധികൃത നിർമ്മാണത്തിന്റെ പേരിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടത്തിന് ലക്ഷങ്ങൾ കോഴവാങ്ങി പഞ്ചായത്ത് അധികൃതർ റിസോർട്ട് ഗണത്തിൽ ഉൾക്കൊള്ളിച്ച് പ്രവർത്താനാനുമതി നൽകിയതായി ആക്ഷേപം. സംഭവത്തിൽ റവന്യൂ അധികൃതർ അന്വേഷണം ആരംഭിച്ചു. 2016ൽ ജൂൺ 6-ന് 178/16 നമ്പറായി പള്ളിവാസൽ വില്ലേജിൽ നിന്ന് സ്റ്റോപ് മെമോ നൽകിയ കെട്ടിടത്തിനാണ് പഞ്ചായത്ത്, ഹൈക്കോടതി ഉത്തരവും നിലവിലെ നിയമങ്ങളും കാറ്റിൽപ്പറത്തി റിസോർട്ട് പ്രവർത്തിപ്പിക്കാൻ ലൈസൻസ് അനുവദിച്ചിട്ടുള്ളത്. റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകാൻ പാടില്ല എന്ന കോടതി ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് ലൈസൻസ് നൽകിയിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം നടപ്പിലാക്കുക മാത്രമാണ് ഇക്കാര്യത്തിൽ തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഇടപെടലെന്നാണ് സെക്രട്ടി ഇത് സംമ്പന്ധിച്ച് വിവരങ്ങളാരാഞ്ഞ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.ഇക്കാര്യം ശരിവയ്ക്കുന്ന മിനിട്‌സിന്റെ കോപ്പിയും പുറത്തുവന്നിട്ടുണ്ട്. ഭരണ -പ്രതിപക്ഷഭേതമന്യേ കെട്ടിടത്തിന് ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ പഞ്ചായത്തംഗങ്ങൾ ഒറ്റക്കെട്ടായിരുന്നെന്നാണ് മിനിട്‌സ് വ്യക്തമാക്കുന്നൽ നിർവ്വഹണ ഉദ്യോഗസ്ഥരുടെ സാമ്പത്തീക താൽപര്യവും കടന്നുകൂടിയിട്ടുണ്ടെന്നാണ് സൂചന. പള്ളിവാസൽ സ്വദേശി ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ഇടുക്കി പഞ്ചായത്ത് ഡയറക്ടർക്കും പരാനൽകിയിട്ടുണ്ട്. അനധികൃതനിർമ്മാണങ്ങളും അതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പള്ളിവാസൽ വില്ലേജിലെ ഭൂമിപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നതെന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന ആക്ഷേപം.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരാപേക്ഷ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള ഹൈക്കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത് എന്നും ലൈസൻസ് നൽകിയതിൽ സമഗ്രമായ അന്വേഷണം വേണമെന്നും എന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യവും ഉയർന്നിട്ടുണ്ട്. പള്ളിവാസൽ പഞ്ചായത്തിൽ നിരവധിറിസോർട്ടുകളും ടൂറിസം അനുബന്ധ സ്‌പൈസസ് ഉൾപ്പടെ നൂറുകണക്കിന് സ്ഥാപനങ്ങളുമാണ് നിലവിലുള്ളത്.ലൈസൻസ് ഉള്ളതും ഇല്ലാത്തതും ഇതിൽപെടും.2019 മെയ് 29 പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ സാധാരണയോഗത്തിൽ 8/1 നമ്പർ തീരുമാനമായാണ് ജോസ് വി. കെ എന്നയാളുടെ ഉടമസ്ഥതയിലുള്ള പള്ളിവാസൽ പഞ്ചായത്ത് 9/15(1) നമ്പർ കെട്ടിടത്തിന് ലൈസൻസ് അനുവദിക്കാൻ തീരുമാനിക്കുന്നത്.2019 മെയ് 30 ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി 2016-2017മുതൽ നികുതി അടക്കുന്ന തന്റെ കെട്ടിടം റിസോർട്ടായി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ലൈസൻസ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പരിശോധിക്കുകയും 2016 മെയ് 26 ലെ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ആ3 638/2016 നമ്പർ ഉത്തരവ് വരുന്നതിന് മുൻപ് കെട്ടിട നമ്പർ അനുവദിച്ച കെട്ടിടം ആയതിനാൽ ഉത്തരവ് ഈ കെട്ടിടത്തിന് ബാധകമല്ല എന്ന് സെക്രട്ടറി പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കുകയുമായിരുന്നു.

2016 ജൂണിൽ പള്ളിവാസൽ വില്ലേജ് ഓഫീസിൽ നിന്ന് സ്റ്റോപ് മെമോനൽകിയിരുന്നതായും പറയുന്നു .ലൈസൻസിന് ആവശ്യമായ ചട്ടപ്രകാരമുള്ള അപേക്ഷയും അനുബന്ധ രേഖകളും ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലും 6ലക്ഷത്തോളം രൂപ പ്രതിവർഷ നികുതിയടക്കുന്ന സ്ഥാപനമായതിനാലും റവന്യൂവകുപ്പ് നിർമ്മാണം അനധികൃതമായി ഉള്ളതാണ് എന്ന് കണ്ടെത്താത്തതിനാലും റിസോർട്ട് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ലൈസൻസ് നൽകുന്നതിന് സെക്രട്ടറിയോട് യോഗം ഐക്യകണ്‌ഠ്യേന ആവശ്യപ്പെടുകയായിരുന്നു.റവന്യൂ വകുപ്പിന്റെ നിരാപേക്ഷ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ള 2010 ജനുവരിയിൽ ഇറക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇത്തരത്തിലുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ഉണ്ടായിട്ടുള്ളത് .സമാനരീതിയിൽ മറ്റു കെട്ടിടങ്ങൾക്കും ഇത്തരത്തിലുള്ള ചട്ടവിരുദ്ധമായ അനുമതിയും ലൈസൻസും നൽകിയിട്ടുണ്ടോ എന്നും സമഗ്രമായ അന്വേഷണം നടക്കുന്നതായിട്ടാണ് റവന്യുവകുപ്പ് അധികൃതരിൽ നിന്നും ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP