Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി കുട്ടിക്കോമാളികളുടെ നേതാവ്; എംപി ഓഫീസ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചില്ലെന്ന് ഉമാ തോമസ്

മുഖ്യമന്ത്രി കുട്ടിക്കോമാളികളുടെ നേതാവ്; എംപി ഓഫീസ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചില്ലെന്ന് ഉമാ തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് ഉമാ തോമസ് എംഎൽഎ. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ നിയമസഭയിൽ പ്രതികരിച്ചില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയെ കുട്ടിക്കോമാളികളുടെ നേതാവെന്ന് ഉമാ തോമസ് വിശേഷിപ്പിച്ചത്. ആദ്യ സഭാ സമ്മേളനത്തിനുശേഷമാണ് ഉമ ഇക്കാര്യം പറഞ്ഞത്.

ഉമാ തോമസ് പറഞ്ഞത്: ''രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലി തകർക്കുകയും ഗാന്ധിയുടെ ചിത്രം തല്ലി പൊട്ടിച്ചിടുകയും രാഹുലിന്റെ സീറ്റിൽ വാഴ വയ്ക്കുകയും ചെയ്ത കുട്ടിക്കോമാളികളുടെ നേതാവ് ഇതിനെതിരെ പ്രതികരിച്ചില്ല. മന്ത്രിമാരടക്കം പ്രകോപിപ്പിക്കുകയാണ് ചെയ്തത്. പ്രതിഷേധം ശ്രദ്ധിക്കാതെ അവർ ചെയ്തത് ശരിയെന്ന രീതിയിൽ പ്രവർത്തിച്ചതോടെ സഭ വിട്ടിറങ്ങേണ്ടി വന്നു.''

അതേസമയം, പ്രതിപക്ഷം നിയമസഭയിൽ അക്രമങ്ങൾക്കാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്നും എന്താണ് ഉന്നയിക്കുന്ന വിഷയമെന്ന് സഭയ്ക്ക് മുന്നിൽ പറയാൻ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP