Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാബരി മസ്ജിദ് നിർമ്മിച്ചത് ആരാധനക്കല്ല, ഹിന്ദുക്കളെ നിന്ദിക്കാനായിരുന്നു ബാബരി മസ്ജിദ് നിർമ്മിച്ചതെന്ന് ഉമാഭാരതി; രാമക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്ന സംഘ്പരിവാർ കേന്ദ്രമന്ത്രി

ബാബരി മസ്ജിദ് നിർമ്മിച്ചത് ആരാധനക്കല്ല, ഹിന്ദുക്കളെ നിന്ദിക്കാനായിരുന്നു ബാബരി മസ്ജിദ് നിർമ്മിച്ചതെന്ന് ഉമാഭാരതി; രാമക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്ന സംഘ്പരിവാർ കേന്ദ്രമന്ത്രി

ന്യൂഡൽഹി: മുഗൾ ഭരണകാലത്ത് ബാബരി മസ്ജിദ് നിർമ്മിച്ചത് ആരാധനക്കല്ലെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ഹിന്ദുക്കളെ നിന്ദിക്കാനായിരുന്നു എന്നാണ് ഉമാ ഭാരതിയുടെ ആരോപണം. ബാബരി മസ്ജിദ് അയോധ്യയിലെ രാമക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്ന സംഘ്പരിവാർ പ്രചാരണം ആവർത്തിച്ച മന്ത്രി, ക്ഷേത്ര പുനർനിർമ്മാണത്തിനുള്ള പ്രക്ഷോഭം അനിവാര്യമായത് ഇക്കാരണത്താലാണെന്നും പറഞ്ഞു.

ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികൂടിയായ ഉമാഭാരതി, ഡൽഹിയിലെ കോളജിൽ 'വസുധൈവ കുടുംബകം' എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഞാൻ പ്രവാചകനെയും ചർച്ചിനെയും ആദരിക്കുന്നയാളാണ്. ബൈബിൾ ഒരു വിശുദ്ധ ഗ്രന്ഥമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ, മറ്റുള്ളവരും ഇതേപോലെ ചിന്തിക്കണം. ക്രിസ്ത്യൻ പുരോഹിതനും മൗലവിയും ഗീതയെയും രാമായണത്തെയും വേദങ്ങളെയും ആദരിക്കണം -മന്ത്രി പറഞ്ഞു.

എൽ.കെ. അദ്വാനി അടക്കമുള്ള സംഘ്പരിവാർ നേതാക്കളോടൊപ്പം ബാബരി കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടയാളാണ് ഉമാഭാരതി. 2001ൽ പ്രത്യേക കോടതി ഇവർക്കെതിരായ കേസ് തള്ളിയെങ്കിലും കഴിഞ്ഞ വർഷം സുപ്രീംകോടതി കേസ് നിലനിൽക്കുമെന്ന് വിധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP