Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡിന്റെ സമൂഹവ്യാപനം നടക്കാൻ സാധ്യതയുള്ള അടുത്ത രണ്ട് ആഴ്ച നിർണായകം: സർവകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് യുജിസി; സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക; വിവിധ സർവകലാശാലകളുടെ അടിയന്തരയോഗത്തിൽ തീരുമാനം ഉടനെന്ന് സൂചന

കോവിഡിന്റെ സമൂഹവ്യാപനം നടക്കാൻ സാധ്യതയുള്ള അടുത്ത രണ്ട് ആഴ്ച നിർണായകം: സർവകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് യുജിസി; സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക; വിവിധ സർവകലാശാലകളുടെ അടിയന്തരയോഗത്തിൽ തീരുമാനം ഉടനെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ ഐസിഎസ്ഇ, സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചെങ്കിലും എസ്എസ്എൽസി, പ്ലസ്വൺ, പ്ലസ്ടു, വിഎച്ച്എസ്ഇ, സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നു. മാർച്ച് 31 വരെ സർവകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് യുജിസി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാൻ വിവിധ സർവകലാശാലകൾ അടിയന്തരയോഗം ചേരുകയാണ്. തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് സൂചന.

സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. അതേസമയം എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകൾ ഇതുവരെ മാറ്റിയിട്ടില്ല. ഇനി തിങ്കളാഴ്ചയാണ് പരീക്ഷയുള്ളത്. പരീക്ഷ മാറ്റണമെന്ന സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. കോവിഡിന്റെ സമൂഹവ്യാപനം നടക്കാൻ സാധ്യതയുള്ള അടുത്ത രണ്ട് ആഴ്ച നിർണായകമാണെന്നും കൂട്ടം ചേരലുകൾ കഴിവതും ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിരന്തരം മുന്നറിയിപ്പു നൽകുന്നുണ്ട്. അപ്പോഴും പരീക്ഷകൾ മാറ്റിവയ്ക്കാൻ അധികൃതർ തയാറാകാത്തത് അപകടകരമാണെന്ന് രക്ഷിതാക്കളും സൂചിപ്പിക്കുന്നത്.

അതേസമയം, എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ മാറ്റുന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കു. എസ്എസ്എൽസി, പ്ലസ്വൺ, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സർവകലാശാലാ പരീക്ഷകളും പൂർണമായും ഒഴിവാക്കാൻ അധികൃതർ തയാറായിട്ടില്ല. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 20, 27, 30 തീയതികളിലാണ് ഇനി പരീക്ഷയുള്ളത്. എട്ട്, ഒൻപത് ക്ലാസുകളിലെ ഒരു ബെഞ്ചിൽ നാലു വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സാഹചര്യം ഉണ്ട്. ഇത്തരത്തിൽ ഇരുനൂറോളം വിദ്യാലയങ്ങൾ ഉണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. ഇതിനാലാണ് പരീക്ഷ ഒഴിവാക്കാൻ കഴിയുമോ എന്ന കാര്യം ആലോചിക്കുന്നത്. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഇന്ന് ബയോളജി പരീക്ഷയാണ്. 23 ന് കണക്ക്, 24 ന് ഫിസിക്‌സ്, 26ന് കെമിസ്ട്രി. മാർച്ച് പത്തിനാണ് ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചത്. അവസാനിക്കുന്നത് മാർച്ച് 26 നും. 23, 24 ,25, 26 തീയതികളിലാണ് ഇനി പരീക്ഷ.

സർവകലാശാലാ പരീക്ഷകളും ഈ മാസം അവസാനംവരെയുണ്ട്. ഏപ്രിൽ 25 ന് ഫലം പ്രഖ്യാപിച്ച് ജൂണിൽ അഡ്‌മിഷനുകൾ പൂർത്തിയാക്കാൻ കാട്ടുന്ന വഗ്രതയാണ് കൊറോണ വൈറസ് ഭീതിക്കിടെയും പരീക്ഷകൾ നേരത്തെയാക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്. സെപ്റ്റംബറിൽ ഫലം വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് കേരളത്തിനു പുറത്തു പഠിക്കാൻ പ്രയാസം നേരിടുന്നു എന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് പരീക്ഷ നേരത്തെയാക്കിയത്. എന്നാൽ ഡിഗ്രി അവസാന സെമസ്റ്ററിലെ മൂന്നിലൊന്ന് സിലബസ് പോലും പൂർത്തിയാക്കാതെയാണ് പരീക്ഷ നടത്തുന്നതെന്നും ആക്ഷേപം ഉയർന്നു.

പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ അധികവും അടുത്തുള്ള സ്‌കൂളുകളിലാണ് പഠിക്കുന്നത്. പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികളും പിജി വിദ്യാർത്ഥികളും താമസസ്ഥലത്തുനിന്ന് ദൂരെയുള്ള വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. ഇവരിൽ മിക്കവരും പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നു. കോവിഡ് ബാധ തടയാൻ വിദ്യാലയങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നു സർക്കാർ പറയുമ്പോഴും പലയിടങ്ങളിലും നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യമുണ്ട്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP