Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉടുമ്പൻചോലയിൽ കള്ളവോട്ടെന്ന് നടന്നെന്ന പരാതി: സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശ്; സ്ഥാനാർത്ഥികളുടെ മുഖ്യ ഏജന്റുമാർക്ക് നോട്ടീസ് നൽകും; പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും കോൺഗ്രസ് ആരോപണം

ഉടുമ്പൻചോലയിൽ കള്ളവോട്ടെന്ന് നടന്നെന്ന പരാതി: സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശ്; സ്ഥാനാർത്ഥികളുടെ മുഖ്യ ഏജന്റുമാർക്ക് നോട്ടീസ് നൽകും; പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും കോൺഗ്രസ് ആരോപണം

മറുനാടൻ ഡെസ്‌ക്‌

പൈനാവ്: തിരഞ്ഞെടുപ്പിന്റെ ചൂട് കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാനത്ത് കള്ളവോട്ട് നടന്നുവെന്ന വാർത്തയും വിവാദതിരി കൊളുത്തിയത്. ഇടുക്കി ഉടുമ്പൻചോലയിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തുമെന്നാണ് ജില്ലാ കലക്ടർ എച്ച്. ദിനേശ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇക്കാര്യം വ്യക്തമാക്കി സ്ഥാനാർത്ഥികളുടെ മുഖ്യ ഏജന്റുമാര്ക്കും നോട്ടീസ് നൽകും.

ഉടുമ്പൻചോലയിലെ 66,69 എന്നീ ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നായിരുന്നു പരാതി ലഭിച്ചത്. യുഡിഎഫാണ് ഇത് സംബന്ധിച്ച് കലക്ടർക്ക് പരാതി കൈമാറിയത്. ഇതിനു പിന്നാലെ സംഭവത്തിൽ ആരോപണ വിധേയനായ രഞ്ജിത്ത് എന്നയാളെ കലക്ടർ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്. എന്നാൽ 69-ാം നമ്പർ ബൂത്തിൽമാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്ന് ഹിയറിങ്ങിന് ഹാജരായപ്പോൾ രഞ്ജിത് കളക്ടർക്ക് മൊഴി നൽകിയിരിക്കുന്നത്. രഞ്ജിത്തിന് രണ്ട് തിരിച്ചറിയൽ രേഖകളാണുണ്ടായിരുന്നത്.

മേൽവിലാസം മാറിപ്പോയ സമയത്ത് മറ്റൊരു തിരിച്ചറിയൽ രേഖയ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ രേഖ മറ്റാരോ ആണ് കൈപ്പറ്റിയത്. അതിനാൽ തന്നെ മറ്റാരോ ആണ് വോട്ട് ചെയ്തതെന്നാണ് രഞ്ജിത്തിന്റെ വാദം. ബുധനാഴ്ച ബൂത്ത് ലെവൽ ഓഫീസർമാരെ കളക്ടർ ചർച്ചയ്ക്ക് വിളിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ ചർച്ചയ്ക്കു ശേഷമാകും സ്ട്രോങ് റൂം തുറക്കണോ എന്ന കാര്യത്തിൽ കളക്ടർ അന്തിമതീരുമാനം എടുക്കുക. കള്ളവോട്ട് നടന്നെന്ന യു ഡി എഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് കളക്ടർ അന്വേഷണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP