Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെന്നി ബഹന്നാനെ താറടിച്ച് കാടുന്നു; സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യരുതെന്നും ആഹ്വാനം; കിഴക്കമ്പലത്തെ ട്വന്റി-20 സംഘടനയ്‌ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി യുഡിഎഫ്

ബെന്നി ബഹന്നാനെ താറടിച്ച് കാടുന്നു; സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യരുതെന്നും ആഹ്വാനം; കിഴക്കമ്പലത്തെ ട്വന്റി-20 സംഘടനയ്‌ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി യുഡിഎഫ്

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: കിഴക്കമ്പലത്തെ ട്വന്റി - ട്വന്റി സംഘടനയ്ക്കെതിരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെരുമാറ്റച്ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടത്തുന്നു എന്നാരോപിച്ച് ചീഫ് ഇലക്ടറൽ ഓഫിസർ, മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ ചിത്രം ഉപയോഗിച്ച് അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ച ശേഷം ബെന്നിക്ക് വോട്ടില്ല എന്ന് പരസ്യമായി ആഹ്വാനം ചെയ്ത് പോസ്റ്റർ പ്രചരിപ്പിച്ചതിന് എതിരെയാണ് പരാതി.

ബെന്നിബെഹനാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് ചിത്രം സഹിതം പ്രചരിപ്പിച്ചതും ഒരു സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യരുത് എന്ന് പേര് പറഞ്ഞു ആഹ്വാനം ചെയ്യുന്നതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുത് എന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്നും ശക്തമായ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യരുത് എന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP