Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒളി കാമറയിൽ ഒലിച്ചു പോയ രാഘവന്റെ പ്രതിഛായ വീണ്ടെടുക്കാൻ തന്ത്രങ്ങളും കുതന്ത്രങ്ങളുമായ് യു.ഡി.എഫ്; കോഴിക്കോടൻ മണ്ണിലെ പോരാട്ട ചൂടിൽ എം.കെ വിയർക്കുന്നു; വോട്ടർമാരുടെ മനംമാറ്റം യു.ഡി.എഫ് ക്യാമ്പിലെ ആവേശം കെടുത്തി; വിവാദം മുതലെടുത്ത് സിപിഎം മുന്നേറുന്നു

ഒളി കാമറയിൽ ഒലിച്ചു പോയ രാഘവന്റെ പ്രതിഛായ വീണ്ടെടുക്കാൻ തന്ത്രങ്ങളും കുതന്ത്രങ്ങളുമായ് യു.ഡി.എഫ്; കോഴിക്കോടൻ മണ്ണിലെ പോരാട്ട ചൂടിൽ എം.കെ വിയർക്കുന്നു; വോട്ടർമാരുടെ മനംമാറ്റം യു.ഡി.എഫ് ക്യാമ്പിലെ ആവേശം കെടുത്തി; വിവാദം മുതലെടുത്ത് സിപിഎം മുന്നേറുന്നു

സജീവൻ വടക്കുമ്പാട്

കോഴിക്കോട് : ഒളി കാമറ വിവാദത്തോടെ കോഴിക്കോടൻ കാറ്റിന് ദിശ മാറി തുടങ്ങി. യു.ഡി.എഫ് ഏറെ പ്രതീക്ഷ അയർപ്പിച്ച ഹാട്രിക് വിജയം ലക്ഷ്യമിട്ട എം.കെ രാഘവന്റെ തേരോട്ടമാണ് കുരുക്ക് വീണ് മറിഞ്ഞ് വീണത്. നേരത്തെ തന്ന കോഴിക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് വിജയം ആവർത്തിക്കുമെന്ന് നേതാക്കളുൾപ്പെടെ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നെങ്കിലും സംഭവം ഇപ്പോൾ പിടിവിട്ട് കഴിഞ്ഞു.

മറുനാടൻ മലയാളി ഒളി കാമറ വിവാദത്തിന് ശേഷം നടത്തിയ ശാസത്രീയ തെരഞ്ഞെടുപ്പ് സർവ്വേയിൽ തന്നെ രാഘവന്റെ ഇമേജ് കുത്തനെ കുറഞ്ഞതായി വോട്ടർമാർ വിലയിരുത്തുന്നു. ഇതോടെ ഇടതുപക്ഷ സ്ഥാനാർത്ഥി പ്രദീപ്കുമാറിന്റെ വിജയ സാധ്യതയുടെ ഗ്രാഫാണ് ഉയർന്നത്. കണ്ണൂർകാരാനായ എം.കെ രാഘവൻ കോഴിക്കോടൻ മനസ് കീഴടക്കി രണ്ടു തവണയും വിജയം കൈപ്പിടിയിലാക്കിയതോടെയാണ് ഇത്തവണയും രാഘവന് തന്നെ ഹൈക്കമാന്റ് നറുക്ക് വീഴ്‌ത്തി കോഴിക്കോട്ടേക്ക് പറഞ്ഞയച്ചതും.

എന്നാൽ പ്രചരണം ശക്തമാക്കി മുന്നേറുന്നതിനിടയിലാണ് എം.കെ എന്ന രാഘവേട്ടന്റെ സ്വപ്‌നം തകർന്നടിഞ്ഞത്. ജനമനസിൽ രാഘവേട്ടൻ ഇപ്പോൾ കള്ളനാണ്. അഴിമതിയുടെ കറപുരളാൻ നോക്കിയതോടെ വോട്ടർമാരുടെ മനവും മാറുകയായിരുന്നു. 2009 ൽ വെറും 838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോകസഭയിലേക്ക് കടന്ന് കൂടിയ എം,കെ രാഘവൻ 2014 ആകുമ്പോഴേക്ക് തന്റെ ഭൂരിപക്ഷം 16,883 ആയി വർധിപ്പിച്ചത് എം.കെ മണ്ഡലത്തിൽ ഉണ്ടക്കിയെടുത്ത നല്ല ഇമേജ് ഒന്ന് കൊണ്ട് മാത്രമായിരുന്നു.

എന്നാൽ കാര്യങ്ങൾ ഇപ്പോൾ പിടിവിട്ട സ്ഥിതിയിലാണ്. ഒളി കാമറ വിവാദം വോട്ടർമാരുടെ മനസ് ഇരുത്തി ചിന്തിപ്പിച്ചെന്ന് തന്നെയാണ് മറുനാടൻ സർവ്വേയും വിലയിരുത്തുന്നത്. രാഷട്രീയ വിഷയങ്ങളെ ഇഴചീകി പരിശോധിച്ച് തങ്ങളുടെ സമ്മിതിദാനാവകാശം വിനിയോഗിക്കുന്ന പ്രത്യേക ജനതയാണ് കോഴിക്കോടൻ ജനത. ഒരിക്കൽ വിജയിപ്പിച്ചവനെ പിന്നീട് കോഴിക്കോട്കാർ വിജയിപ്പിക്കുന്നതും അപൂർവ്വമാണ്. ഹാട്രിക് വിജയം ഇന്ന് വരെ ഇവിടെയാരും നേടിയിട്ടില്ല. ഇത്തവണ ചരിത്രം മാറ്റിക്കുറിക്കുമെന്ന് യു.ഡി.എഫ് ആവർത്തിച്ച് പറയുന്നതിനിടൊണ് എൽ.ഡി.എഫിന് വീണ് കിട്ടിയ നിധി പോലെ ഒളി കാമറയെത്തുന്നത്.

പത്ത് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫ് ഇവിടെ വോട്ട് തേടുന്നചത്. ദേശീയ രാഷട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയെക്കുറിച്ചൊന്നും ഇപ്പോൾ ഗീർവാണങ്ങളില്ല. വിവാദം കൊഴുത്തതോടെ പ്രചരണ തന്ത്രവും മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്. സോഷ്യൽ മീഡിയകൾ വഴി എതിരാളികൾ രാഘവന്റെ അഴിമതികളെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ എം.കെ പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്. അതിനിടെ രാഘവനെതിരെ ചാനൽ സംഘം പുറത്ത് വിട്ട വീഡിയോ ഡബ്ബ് ചെയ്തതാണെന്നും സ്ഥാനാർത്ഥി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

കാമറ വിവാദത്തിൽ ഇന്ന് രാഘവന്റെ മൊഴി കേന്ദ്ര തൈരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രാകരം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് രണ്ട്് പരാതികളാണ് ഇപ്പോൾ നിലനിൽക്കുന്നത്. സിപിഎം നേതാവ് മുഹമ്മദ് റിയാസ് നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കാനെത്തിയതോടെ വയനാടൻ കാറ്റ് കോഴിക്കോട്ടങ്ങാടിയിലാണ് ആദ്യം വീശുകയെന്ന് ധരിച്ച രാഘവേട്ടന് ഇപ്പോൾ എല്ലാം കൈവിട്ടു പോയോയെന്ന ആശങ്കയാണ്. കെട്ടിച്ചമച്ച വിവാദത്തിന് പിന്നിൽ സിപിഎം ആണെന്ന് പറഞ്ഞതും പുലിവാലായിട്ടുണ്ട്. ഇതിനെതിരെ സിപിഎമ്മും രാഘവനെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ എല്ലാം ശരിയാകുമെന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP