Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കമറൂദ്ദീനെ ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; കാസർകോട്ട് സിടി അഹമ്മദലി യുഡിഎഫിനെ നയിക്കും; കോട്ടയത്ത് മോൻസ് ജോസഫ്; യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു

കമറൂദ്ദീനെ ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; കാസർകോട്ട് സിടി അഹമ്മദലി യുഡിഎഫിനെ നയിക്കും; കോട്ടയത്ത് മോൻസ് ജോസഫ്; യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്. ജൂവലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. സിറ്റി അഹമ്മദലിയാണ് പുതിയ കാസർകോട് ജില്ലാ ചെയർമാൻ. കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് ചെയർമാൻ. ജോസ് വിഭാഗത്തിലെ സണ്ണി തക്കേടമായിരുന്നു കോട്ടയത്തെ ചെയർമാൻ. പത്തനംതിട്ടയിലെ ജില്ലാ ചെയർമാൻ സ്ഥാനം ജോസഫ് കോൺഗ്രസിന് നഷ്ടമായി. യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചതായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.

ചെയർമാന്മാരുടെയും കൺവീനർമാരുടെ പേരുകൾ ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം:
ചെയർമാൻ - അഡ്വ.പി.കെ.വേണുഗോപാൽ
കൺവീനർ - ബീമാപള്ളി റഷീദ്
കൊല്ലം:
ചെയർമാൻ - കെ.സി.രാജൻ
കൺവീനർ - അഡ്വ. രാജേന്ദ്രപ്രസാദ്
ആലപ്പുഴ:
ചെയർമാൻ - ഷാജി മോഹൻ
കൺവീനർ - പിന്നീട് പ്രഖ്യാപിക്കും
പത്തനംതിട്ട:
ചെയർമാൻ എ.ഷംസുദീൻ
കൺവീനർ - വിക്ടർ തോമസ്
കോട്ടയം:
ചെയർമാൻ - മോൻസ് ജോസഫ് എംഎ‍ൽഎ.
കൺവീനർ - ജോസി സെബാസ്റ്റ്യൻ
ഇടുക്കി:
ചെയർമാൻ - അഡ്വ.എസ്. അശോകൻ
കൺവീനർ - എൻ.ജെ.ജേക്കബ്
എറണാകുളം:
ചെയർമാൻ - ഡൊമനിക് പ്രസന്റേഷൻ
കൺവീനർ - ഷിബു തെക്കുംപുറം
തൃശ്ശൂർ:
ചെയർമാൻ - ജോസഫ് ചാലിശ്ശേരി
കൺവീനർ - കെ.ആർ.ഗിരിജൻ
പാലക്കാട്:
ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും
കൺവീനർ - കളത്തിൽ അബ്ദുള്ള
മലപ്പുറം:
ചെയർമാൻ - പി.റ്റി. അജയ്മോഹൻ
കൺവീനർ - അഡ്വ. യു.എ.ലത്തീഫ്
കോഴിക്കോട്:
ചെയർമാൻ - കെ.ബാലനാരായണൻ
കൺവീനർ - എം.എം.റസാഖ് മാസ്റ്റർ
വയനാട്:
ചെയർമാൻ - പി.പി.എ.കരീം
കൺവീനർ - എൻ.ഡി.അപ്പച്ചൻ എക്സ്.എംഎ‍ൽഎ.
കണ്ണൂർ:
ചെയർമാൻ - പി.റ്റി.മാത്യു
കൺവീനർ - അബ്ദുൽഖാദർ മൗലവി
കാസർകോട്:
ചെയർമാൻ - സി.റ്റി.അഹമ്മദ് അലി (മുന്മന്ത്രി)
കൺവീനർ - എ.ഗോവിന്ദൻ നായർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP