Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉഡാൻ സർവീസിൽ കുറഞ്ഞ നിരക്കിൽ കണ്ണൂരിൽ നിന്നും പറക്കാം; 1699 രൂപയ്ക്ക ടിക്കറ്റ് നൽകുന്ന ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സേവനത്തിന് റെഡി; 74 പേർക്കിരിക്കാവുന്ന എ.ടി 7 വിമാനങ്ങളാണ് പറന്നുയരുകയെന്ന് കമ്പനി അധികൃതർ; പ്രതിദിനം സർവീസ് നടത്തുന്നത് ഹുബ്ബള്ളി അടക്കമുള്ള സ്ഥലങ്ങളിലേക്ക്

ഉഡാൻ സർവീസിൽ കുറഞ്ഞ നിരക്കിൽ കണ്ണൂരിൽ നിന്നും പറക്കാം; 1699 രൂപയ്ക്ക ടിക്കറ്റ് നൽകുന്ന ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സേവനത്തിന് റെഡി; 74 പേർക്കിരിക്കാവുന്ന എ.ടി 7 വിമാനങ്ങളാണ് പറന്നുയരുകയെന്ന് കമ്പനി അധികൃതർ; പ്രതിദിനം സർവീസ് നടത്തുന്നത് ഹുബ്ബള്ളി അടക്കമുള്ള സ്ഥലങ്ങളിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മട്ടന്നൂർ: കേരളക്കരയുടെ അഭിമാനമായ കണ്ണൂർ എയർപോർട്ടിൽ നിന്നും ഉഡാൻ സർവീസുകൾ വഴി കുറഞ്ഞ നിരക്കിൽ ഇനി യാത്ര സാധ്യം. പദ്ധതിയുടെ ഭാഗമായി ബെംഗളൂരു, ഗോവ, ചെന്നൈ, ഹുബ്ബള്ളി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലേക്കാണ് വിമാന സർവീസുകൾ നടത്തുന്നത്. വരുന്ന വെള്ളിയാഴ്‌ച്ച മുതൽ ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 74 യാത്രക്കാർക്കാരിക്കാവുന്ന അത്യാധുനിക എ.ടി.7 വിമാനങ്ങളാണ് ഇൻഡിഗോ സർവീസുകൾക്ക് ഉപയോഗിക്കുക.

ഹൈദരാബാദിലേക്കുള്ള സർവീസ് രാവിലെ 9.15ന് പുറപ്പെട്ടാൽ 11 മണിക്ക് ഹൈദരാബാദിലെത്തും. ഹൈദരാബാദിൽ നിന്നും 11.35ന് പുറപ്പെടുന്ന വിമാനം 1.25ന് കണ്ണൂരിലെത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 1.45-ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 3.20-ന് ചെന്നൈയിലെത്തും. ചെന്നൈയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30-ന് കണ്ണൂരിലെത്തും. വൈകീട്ട് 5.50-നാണ് ഹുബ്ബള്ളിയിലേക്കുള്ള സർവീസ്. 7.05-ന് എത്തും. തിരിച്ച് 7.25-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് 8.45-ന് കണ്ണൂരിലെത്തും.

ബെംഗളൂരുവിൽനിന്നുള്ള വിമാനം രാത്രി എട്ടിന് പുറപ്പെട്ട് 9.05-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിരിച്ച് 9.25-ന് പുറപ്പെട്ട് 10.30-ന് െബംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഗോവയിലേക്ക് രാത്രി 10.05-ന് പുറപ്പെട്ട് 11.35-ന് എത്തിച്ചേരും. തിരിച്ച് 11.55-ന് പുറപ്പെട്ട് 1.20-ന് കണ്ണൂരിലെത്തും.

ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചതിനെത്തുടർന്നാണ് കിയാൽ സർവീസുകൾക്ക് സന്നദ്ധരായത്. ഉഡാൻ റൂട്ടുകളിലേക്ക് മൂന്നുവർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിനുവേണ്ടി ഇളവു ചെയ്തിരുന്നു. കണ്ണൂരിൽനിന്ന് ഗോ എയർ ആഭ്യന്തര സർവീസുകൾ തുടങ്ങിയത് ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയല്ല.

ഗോ എയർ, ഇൻഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളും കണ്ണൂരിൽനിന്ന് ഉടൻ തുടങ്ങൂം. ഇൻഡിഗോ കുവൈത്തിലേക്കും ദോഹയിലേക്കും മാർച്ച് 15 മുതൽ സർവീസ് നടത്തും. ഗോ എയറിന്റെ മസ്‌കറ്റ് സർവീസ് ഫെബ്രുവരി 28-ന് തുടങ്ങും. ബഹ്‌റൈൻ, ദമാം എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന് സർവീസുകളുണ്ടാകും.

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളും നിരക്കും

ബെംഗളൂരു സ്‌പൈസ് ജെറ്റ് (78 സീറ്റ് : 39 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 1810 രൂപ

ബെംഗളൂരു സ്‌പൈസ് ജെറ്റ് (74 സീറ്റ് :37 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 1699 രൂപ

ചെന്നൈ സ്‌പൈസ് ജെറ്റ് (78 സീറ്റ്: 39 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 2660 രൂപ

ചെന്നൈ ഇൻഡിഗോ ( 74 സീറ്റ് : 37 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 2499 രൂപ

കൊച്ചി (74 സീറ്റ് , 37 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 1399 രൂപ

ഗോവ (74 സീറ്റ്, 37 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 2099 രൂപ

ഹിന്ദോൺ (180 സീറ്റ്, 40 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 3199 രൂപ

ഹുബ്ബള്ളി (74 സീറ്റ്, 37 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 1999 രൂപ

മുംബൈ (180 സീറ്റ്, 40 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 3199 രൂപ

തിരുവനന്തപുരം (74 സീറ്റ്, 37 സീറ്റ് ഉഡാൻ റിസർവേഷൻ) പരമാവധി ചാർജ് 2099 രൂപ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP