Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വിസ

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വിസ

ന്യൂസ് ഡെസ്‌ക്‌

ദുബൈ: ചലച്ചിത്ര നടൻ സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വിസ. ദുബൈ ആർട്സ് ആൻഡ് കൾച്ചർ വകുപ്പാണ് ഗോൾഡൻ വിസ അനുവദിച്ചത്. ദുബൈയിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുമാണ് യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുത്.

മലയാള സിനിമയിൽ നിന്ന് നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

അബുദാബിയിൽ അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ദീർഘകാല താമസത്തിനുള്ള ഗോൾഡൻ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP