Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി അടുത്ത സൗഹൃദം; യുഎഇ നാടു കടത്തിയത് നാല് മലയാളികളെ; അഞ്ച് കാസർകോട് സ്വദേശികൾ കൂടി യുഎഇ പൊലീസിന്റെ നിരീക്ഷണത്തിൽ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി അടുത്ത സൗഹൃദം; യുഎഇ നാടു കടത്തിയത് നാല് മലയാളികളെ; അഞ്ച് കാസർകോട് സ്വദേശികൾ കൂടി യുഎഇ പൊലീസിന്റെ നിരീക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം പുലർത്തിയ നാല് മലയാളികളെ യുഎഇ നാടുകടത്തി. കാസർകോട് തൃക്കരിപ്പൂർ സ്വ​ദേശികളായ നാലുപേരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. കരിപ്പൂർ വഴി നാട്ടിലെത്തിയ നാലുപേരും ക്വാറന്റെൻ കാലാവധി പൂർത്തിയാക്കി വീടുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും അതേസമയം, ഇവരുടെ പാസ്പോർട്ട് എൻഐഎ സംഘം പിടിച്ചുവച്ചതായും വിവരമുണ്ട്.

യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്.

2016 ലാണ് ഡോ. ഇജാസ് ഉൾപ്പെടുന്ന 17 പേർ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയത്. വിദേശത്ത് ജോലിയിലുണ്ടായിരുന്ന മുഹ്സിൻ അവിടെ നിന്നുമാണ് പോയത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കാസർഗോഡ് ജില്ലക്കാരായ 9 യുവാക്കൾ വിദേശത്ത് നിരീക്ഷണത്തിലായത്. ഇവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി വിശദമായ പരിശോധന നടത്തി വരുന്നതായാണ് വിവരം .

യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ , ബഹ്‌റിൻ തുടങ്ങിയെ രാജ്യങ്ങൾ വഴി പ്രവാസികളായ നൂറു കണക്കിന് മലയാളികൾ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കാൻ പോയതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ വഴിയായിരുന്നു പലരുടെയും നീക്കം. പിന്നീട് ഐ.എസ് ദുര്ബലമായതിനെ തുടർന്ന് ഇവർ തിരിച്ചു ഗൾഫിലേക്ക് മടങ്ങി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ പെട്ടവരാണ് ഇപ്പോൾ നാട് കടത്തി കേരളത്തിൽ എത്തിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP