Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് സാമുദായിക സംഘർഷം ലക്ഷ്യമിട്ട് അക്രമ പരമ്പര; എസ്ഡിപിഐ പ്രവർത്തകനേയും മറ്റൊരു യുവാവിനേയും വെട്ടിയത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ; ഫൈസലിനേയും പ്രണവ് ഭണ്ഡാരിയേയും വെട്ടിയത് ഒരേ സംഘമെന്ന് പൊലീസ്; രണ്ട് യുവാക്കളും ഗുരുതരാവസ്ഥയിൽ മംഗലൂരുവിൽ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് സാമുദായിക സംഘർഷം ലക്ഷ്യമിട്ട് അക്രമ പരമ്പര; എസ്ഡിപിഐ പ്രവർത്തകനേയും മറ്റൊരു യുവാവിനേയും വെട്ടിയത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ; ഫൈസലിനേയും പ്രണവ് ഭണ്ഡാരിയേയും വെട്ടിയത് ഒരേ സംഘമെന്ന് പൊലീസ്; രണ്ട് യുവാക്കളും ഗുരുതരാവസ്ഥയിൽ മംഗലൂരുവിൽ

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് രണ്ട് സ്ഥലങ്ങളിലായി യുവാക്കൾക്ക് വെട്ടേറ്റു. എസ്ഡിപിഐ പ്രവർത്തകനും മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപം താമസക്കാരനുമായ മുഹമ്മദ് ഫൈസൽ (25) ഉപ്പള സ്വദേശി പ്രണവ് ഭണ്ഡാരി എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതര നിലയിലുള്ള ഇരുവരും ഇപ്പോൾ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപചിരരണ വിഭാഗത്തിൽ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവർത്തകനായ ഫൈസലിനാണ് ആദ്യം വെട്ടേറ്റത്. രാത്രി പത്തരയോടെയാണ് സംഭവം. മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്താണ് അക്രമം നടന്നത്. സുഹൃത്തുക്കളെ കണ്ട ശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് അക്രമം നടത്തിയത്.

ഒരു മാസം മുൻപാണ് ഫൈസൽ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. എന്തിനാണ് ഇയാളെ അക്രമിച്ചത് എന്ന് വ്യക്തമല്ല. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ എത്തിയ സംഘമാണ് ഫൈസലിനെ കുത്തി പരിക്കേൽപ്പിച്ചത്. ഫൈസലിന്റെ നിലവിളി കേട്ട് നാാട്ടുകാര് ഓടിക്കൂടിയതോടെയാണ് അക്രമികൾ സ്ഥലം വിട്ടത്. ഇൗ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഉപ്പള പത്വാടി സ്വദേശി പ്രണവ് ഭണ്ഡാരിക്ക് വെട്ടേറ്റത്.

ഇതിനുപിന്നാലെ, ഉപ്പള പത്വാടി സ്വദേശി പ്രണവ് (26) ഭണ്ടാരിക്കും വെട്ടേറ്റു. വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയാണ് സംഭവം. ആർമി റിക്രൂട്ട്മന്റെിൽ സെലക്ഷൻ ലഭിച്ച പ്രണവ് പുലർച്ച നടക്കാനിറങ്ങിയതായിരുന്നു. ഇയാൾ ബിജെപി പ്രവർത്തകനാണ്. ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗസംഘം കത്തി കൊണ്ട് കുത്തുകയായിരുന്നു.

ബഹളംവെച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെട്ടു. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക സംഘർഷം ലക്ഷ്യമാക്കിയാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP