Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെംഗളൂരുവിൽ നിന്നും എംഡിഎംഎ പോലുള്ള ന്യൂജൻ മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവന്നത് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്; ചെറിയ അളവ് ഉള്ളിൽ ചെന്നാൽ പോലും ഉന്മാദവും വിഭ്രാന്തിയും; എംഡിഎംഎയുമായി രണ്ടുയുവാക്കൾ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിൽ

ബെംഗളൂരുവിൽ നിന്നും എംഡിഎംഎ പോലുള്ള ന്യൂജൻ മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവന്നത് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്; ചെറിയ അളവ് ഉള്ളിൽ ചെന്നാൽ പോലും ഉന്മാദവും വിഭ്രാന്തിയും; എംഡിഎംഎയുമായി രണ്ടുയുവാക്കൾ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിൽ

ആർ പീയൂഷ്

കൊല്ലം: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുവാനായി കൊണ്ടുവന്ന പുതുതലമുറയിൽപ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായി. ശാസ്താംകോട്ട സ്വദേശി അഭിജിത്ത് വയസ് 23, പെരുമ്പാവൂർ സ്വദേശി ജിത്തു സണ്ണി വയസ് 19 എന്നിവരാണ് പൊലീസ് പിടിയിലായത്. വളരെ കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും തലച്ചോറിന്റേയും മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവർത്തനത്തെ താളം തെറ്റിക്കുകയും ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന സിന്തറ്റിക്ക് ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്ന്, വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

ഏതാനം ദിവസങ്ങൾക്ക് മുൻപ് കരുനാഗപ്പള്ളിയിൽ നിന്നും ഇതേ മയക്കുമരുന്നുമായി ഒരാൾ പിടിയിലായിരുന്നു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ന്യൂജനറേഷൻ മയക്കുമരുന്നായ MDMAയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ശാസ്താംകോട്ട സ്വദേശിയും കരുനാഗപ്പള്ളി അരമത്ത്മഠം വൃന്ദാവനം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മനീഷ് (വയസ്സ് 21) ആണ് പൊലീസ് പിടിയിലായത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ ഐപിഎസിന് കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ ന്യൂജനറേഷൻ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിവരം ലഭിച്ചിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസിന്റെ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് വിതരണക്കാർ കുടുങ്ങിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗവും വിൽപനയും നടത്തുന്ന ഇവർ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയിലേക്ക് തിരിഞ്ഞത് ചെറിയ അളവിൽ രഹസ്യമായി പിടിക്കപ്പെടാതെ കൊണ്ടുവരാം എന്നതിനാലാണ്.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപന അധികൃതരുടേയും രക്ഷകർത്താക്കളുടേയും ഭാഗത്തുനിന്നും കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നും ലഭിക്കുന്ന വിവരങ്ങൾ സിറ്റിപൊലീസിന് കൈമാറണമെന്നും സിറ്റി പൊലീസ് കമ്മീഷണർ നാരായണൻ റ്റി. ഐപിഎസ് അറിയിച്ചു.

ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2500 രൂപ വീതവും ഒരു LSD ഫുൾ സ്റ്റാമ്പിന് 4000 രൂപ വീതവും, പിൽ എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് മിഠായിക്ക് ഒന്നിന് 2500 രൂപ വീതവും, ഒരു ഗ്രാം ബ്രൗൺഷുഗർ 4500 രൂപ വീതവും ആണ് ആവശ്യക്കാരിൽ നിന്നും ഇവർ ഈടാക്കിയിരുന്നത്. ഗോവയിൽ നിന്നും ആണ് സിന്തറ്റിക് ഡ്രഗ്ഗുകൾ ബാംഗ്ലൂർ വഴി പ്രതികൾ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. അവിടെയുള്ള അന്യ രാജ്യക്കാരായ മയക്കുമരുന്ന് ഇടപാടുകാരിൽ നിന്നാണ് ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ സംഘടിപ്പിച്ചിരുന്നതെന്നാണ് വിവരം.

കേരളത്തിലെ 17നും 21 വയസ്സിനുമിടയിലുള്ള വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ അടിമകളായി മാറുന്നു എന്നും പെൺകുട്ടികൾ ഒരുപാട് പേർ ഇപ്പോൾ ഇത്തരത്തിൽ മയക്കുമരുന്നിന് അടിമകളായി കൊണ്ടിരിക്കുകയാണ് എന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പ്രതികളിൽ നിന്നും പൊലീസിന് മനസിലാക്കാൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP