Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടുവയസ്സ്‌കാരി ദാരുണമായി മരിച്ചത് കുളിമുറിയിൽ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ്; 14 വർഷം കാത്തിരുന്ന് ഉണ്ടായ കുഞ്ഞിനെ വിധി തട്ടിയെടുത്തതിന്റെ വേദനയിൽ ഷിഹാബുദ്ദീൻ -ആയിഷ ദമ്പതികൾ

രണ്ടുവയസ്സ്‌കാരി ദാരുണമായി മരിച്ചത് കുളിമുറിയിൽ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ്; 14 വർഷം കാത്തിരുന്ന് ഉണ്ടായ കുഞ്ഞിനെ വിധി തട്ടിയെടുത്തതിന്റെ വേദനയിൽ ഷിഹാബുദ്ദീൻ -ആയിഷ ദമ്പതികൾ

മറുനാടൻ മലയാളി ബ്യൂറോ

മണ്ണാർക്കാട്: കുളിമുറിയിൽ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പിൽ ഷിഹാബുദ്ദീൻ -ആയിഷ ദമ്പതിമാരുടെ ഏക മകൾ മിൻഹ ഫാത്തിമയാണ് ദാരുണമായി മരിച്ചത്. 2004 ൽ ഇവരുടെ വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറേ ആയിരുന്നു. അതിന് ശേഷം 14 വർഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്.

വൈകീട്ട് കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീടാണ് കുളിമുറിയിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഷിഹാബുദ്ദീൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP