Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസി ബസിൽ മൂന്നര വയസ്സുകാരിയുടെ മാല പൊട്ടിച്ച യുവതികൾ അറസ്റ്റിൽ; കടലൂർ സ്വദേശിനികളായ ലതയേയും ഈശ്വരിയേയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് യാത്രക്കാർ

കെഎസ്ആർടിസി ബസിൽ മൂന്നര വയസ്സുകാരിയുടെ മാല പൊട്ടിച്ച യുവതികൾ അറസ്റ്റിൽ; കടലൂർ സ്വദേശിനികളായ ലതയേയും ഈശ്വരിയേയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൽ മൂന്നര വയസ്സുകാരിയുടെ കഴുത്തിൽ നിന്നും സ്വർണമാല തട്ടിപ്പറിച്ച രണ്ട് തമിഴ് യുവതികൾ പിടിയിൽ. തമിഴ്‌നാട് പറങ്കിപ്പേട്ട കടലൂർ സ്വദേശിനികളായ ലത(30), ഈശ്വരി (35) എന്നിവരെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ പത്തേമുക്കാലിന് മീഞ്ചന്ത ബൈപ്പാസിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുകയായിരുന്നു. യാത്രക്കാർ കയ്യോടെ പിടികൂടിയ ഇരുവരെയും പന്നിയങ്കര പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പിന്നീട് റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP