Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഒമ്‌നി വാനിടിച്ച് ഇരൂചക്രവാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്; അപകടം എംസി റോഡിൽ കുറൂർ തൊണ്ടറ പാലത്തിന് സമീപം; നിർത്താതെ പോയ വാഹനം സിസി ടിവി ദൃശ്യം പരിശോധിച്ച് പിടികൂടാൻ പൊലീസ്

ഒമ്‌നി വാനിടിച്ച് ഇരൂചക്രവാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്; അപകടം എംസി റോഡിൽ കുറൂർ തൊണ്ടറ പാലത്തിന് സമീപം; നിർത്താതെ പോയ വാഹനം സിസി ടിവി ദൃശ്യം പരിശോധിച്ച് പിടികൂടാൻ പൊലീസ്

എസ്.രാജീവ്‌

തിരുവല്ല : ഒമ്നി വാനിടിച്ച് ഇരുചക്ര വാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അപകട ശേഷം നിർത്താതെ പോയ ഒമ്‌നി വാനിന്റെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാഹന ഉടമെയെ പിടികൂടാനൊരുങ്ങി പൊലീസും. നാലുകോടി തെക്കേക്കര വീട്ടിൽ അഭിജിത്തിന്റെ ഭാര്യ സേതു ലക്ഷ്മി ( 24 ) യ്ക്കാണ് പരിക്കേറ്റത്. നാലുകോടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സേതു ലക്ഷ്മി. വ്യാഴാഴ്ച രാവിലെ എട്ടേമുക്കാലോടെ എം സി റോഡിൽ കുറൂർ തോണ്ടറ പാലത്തിന് സമീപമായിരുന്നു അപകടം.

തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് യുവതിയെ പുഷ്പഗിരി ആശുപത്രിയിലാക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം നിർത്താതെ പോയ ഒമ്‌നി വാനിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിനിടയാക്കിയ ഒമ്‌നി കെണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്ന് സി ഐ അറിയിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP