Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എസ്എസ്എൽസി പരീക്ഷാ ഹാൾടിക്കറ്റ് വാങ്ങി പെരിയാർവാലി മെയിൻ കനാലിൽ കുളിക്കാനിറങ്ങി; കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ രണ്ടുവിദ്യാർത്ഥികൾ മുങ്ങി മരിച്ചു

എസ്എസ്എൽസി പരീക്ഷാ ഹാൾടിക്കറ്റ് വാങ്ങി പെരിയാർവാലി മെയിൻ കനാലിൽ കുളിക്കാനിറങ്ങി; കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ രണ്ടുവിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : പെരിയാർവാലി ജലസേചന പദ്ധതിയുടെ മെയിൻ കനാലിൽ മുത്തംകുഴി ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ തോമസ് ജോഷി ,ബേസിൽ ബെന്നി എന്നിവരാണ് മരണമടഞ്ഞത്.

സ്‌കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങിയശേഷം , ബൈക്കുമായി കുളിക്കുവാൻ വന്നതാണെന്ന് കരുതുന്നു. രാവിലെ ഇവിടെ എത്തി കുളിക്കാൻ ഇറങ്ങുകയും , പിന്നീട് ഇവരെ കാണാതാവുകയും ചെയ്തുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം .

ബൈക്കും ചെരിപ്പുകളും കനാൽ കരയിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്സും , നാട്ടുകാരും കൂടി വെകിട്ടോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പുളിമല മുത്തുംകുഴി കനാലിലെ അടിയോടി ഷട്ടറിന് താഴേയാണ് അപകടം സംഭവിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP