Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മരിച്ചത് പരപ്പച്ചാലിൽ കാവുന്തല സ്വദേശികൾ; അപകടമുണ്ടായത് ചൈത്ര വാഹിനി പുഴയിൽ

കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മരിച്ചത് പരപ്പച്ചാലിൽ കാവുന്തല സ്വദേശികൾ; അപകടമുണ്ടായത് ചൈത്ര വാഹിനി പുഴയിൽ

സ്വന്തം ലേഖകൻ

കാസർകോട്: കാസർകോട് പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. രണ്ട് പേരും വിദ്യാർത്ഥികളാണ്.

മരിച്ച രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്. ചൈത്രവാഹിനിപ്പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് സൂചന. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരിക്കുകയായിരുന്നു.

മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷമായിരിക്കും സംസ്‌കാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP