Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവം; സുപ്രണ്ടടക്കം രണ്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; സൗമ്യ ആത്മഹത്യ ചെയ്തത് ജയിൽവളപ്പിലെ കശുമാവിൽ  

പിണറായി കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവം; സുപ്രണ്ടടക്കം രണ്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; സൗമ്യ ആത്മഹത്യ ചെയ്തത് ജയിൽവളപ്പിലെ കശുമാവിൽ   

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; കുപ്രസിദ്ധമായ പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടടക്കം രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ജയിൽ സൂപ്രണ്ട് ബി.ശകുന്തള, അസി.ഗ്രേഡ് ഓഫീസർ സി.സി.രമ എന്നിവരെയാണ് ജയിൽ ഡിജിപി സസ്‌പെൻഡ് ചെയ്തത്.

രണ്ട് പെൺമക്കളേയും അച്ഛനേയും അമ്മയേയും വിഷം കൊടുത്തു കൊന്ന കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജയിൽവളപ്പിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.

ഐശ്വര്യ കിഷോർ, വണ്ണത്താൻ വീട്ടിൽ കമല, കുഞ്ഞേരി കുഞ്ഞിക്കണ്ണൻ എന്നിവരാണ് മൂന്നുമാസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മകളായ സൗമ്യയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.സൗമ്യയുടെ മകൾ ഐശ്വര്യയെ കൊലപ്പെടുത്തിയതും സമാനരീതിയിലായിരുന്നു. എലിവിഷത്തിലടങ്ങിയ അലൂമിനിയം ഫോസ്ഫൈഡാണ് മരണകാരണമായതെന്നായിരുന്നു നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP