Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മയക്കുമരുന്ന് കഴിച്ചു വിദ്യാർത്ഥി മരിച്ച സംഭവം സർക്കാരിനെ ഉണർത്തി; ഷാഹിലിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത രണ്ടുപേർ പിടിയിൽ; പൊലീസ് പിടിക്കുമ്പോഴും ഇരുവരുടെയും കൈവശം വിൽപ്പനയ്ക്കുള്ള മയക്കുമരുന്നുകൾ

മയക്കുമരുന്ന് കഴിച്ചു വിദ്യാർത്ഥി മരിച്ച സംഭവം സർക്കാരിനെ ഉണർത്തി; ഷാഹിലിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത രണ്ടുപേർ പിടിയിൽ; പൊലീസ് പിടിക്കുമ്പോഴും ഇരുവരുടെയും കൈവശം വിൽപ്പനയ്ക്കുള്ള മയക്കുമരുന്നുകൾ

റിയാസ് അസീസ്‌

കോഴിക്കോട്: കഴിഞ്ഞ ദിവസം ന്യൂജൻ മയക്കു മരുന്ന് ഉപയോഗിച്ച് ഷാഹിൽ എന്ന് വിദ്യാർത്ഥി മരിച്ചതോടെ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ഷാഹിലിനു മയക്കു മരുന്ന് എത്തിച്ച് കൊടുത്ത രണ്ട് പേരെ പൊലീസ് അറസ്‌റ് ചെയ്തു. കക്കോടി പടിഞ്ഞാറ്റുമുറി ഷംനാസ് ഷറഫുദ്ദീൻ രാമനാട്ടുകര പുളിഞ്ചോട് മുഹമ്മദ് അൻഷിദ് എന്നിവരെയാണ് സിറ്റി നർക്കോട്ടിക് സെൽ വിഭാഗം പിടികൂടിയത്.പിടികൂടിയത്.ഇവരിൽനിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ. എക്സ്റ്റസി എന്ന ലഹരിഗുളികയും കണ്ടെടുത്തു

മയക്കു മരുന്ന് ഉപയോഗം ജില്ലയിൽ വളരെ അധികം വർധിച്ച് വരുന്ന അവസ്ഥയാണ ഇപ്പൊൾ ഉള്ളത്. എന്നാല് ഇതിനെതിരെ പൊലീസും എക്‌സൈസും സയുക്തമായി ശക്തമായ അന്വേഷണമാണ് കാഴ്ച വെക്കുന്നത്. ലോഡ്ജുകളിൽ കേന്ദ്രീകരിച്ചാണ് ജില്ലയിൽ മയക്കു മരുന്ന് മാഫിയ കൊഴുക്കുന്നത്. എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിൽ 5 പേരെയാണ് മയക്കു മരുന്നുമായി പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മൊയ്തീൻകോയ, ഇമ്പാല മജീദ് അസീസ്, സെയ്തലവി, ഇതോടപ്പം മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് നഗരത്തിൽ ലോഡ്ജുകളിൽ കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് മാഫിയ പ്രവർത്തിക്കുന്നത്. ദിവസ വാടക വളരെ കുറവായതിനാലും പൊലീസ് പരിശോധന കുറഞ്ഞതിനാലും ഇവിടങ്ങളിൽ ഇടത്തരക്കാർ മുഖേന മയക്കു മരുന്ന് ഒഴുകുകയാണ്. ദിവസേന 200 രൂപ വരെ മാത്രം ഉള്ള ലോഡ്ജുകളിൽ ആണ് ഇത്തരക്കാർ ഇതിനുള്ള ഇടത്താവളം ആക്കുന്നത്. ഇതിൽ തന്നെ മണിക്കൂറുകൾക്ക് റൂമുകൾ ഇതിലും കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല വലിയ രീതിയിൽ ഉള്ള ചേക്കിങ് ഒന്നും ഇല്ലാത്തതിനാൽ ഐഡന്റിറ്റി രേഖകളും വാങ്ങി വെക്കുന്നതും കുരവാണ്.

മയക്കു മരുന്ന്, കഞ്ചാവ്, ഫോറിൻ സ്റ്റിക്കർ എന്നിവ സുലഭമായി കേരളത്തിൽ ലഭിക്കുന്നുണ്ട്. ടൂറിസ്റ്റ് ബസുകൾ ആണ് ഇവയുടെ പ്രധാന കാരിയർ ആയി പ്രവർത്തിക്കുന്നത്. ഇവയിൽ ചെക്കിങ് കുറവായതിനാൽ ഗോവവിയിൽ നിന്നും മറ്റുമുള്ള ലഹരി പദാർഥങ്ങൾ കടത്താൻ ഈ മാർഗമാണ് ഉപയോഗിക്കുന്നത്. ടൂറു പോകുന്ന വിദ്യാർത്ഥികൾ മയക്കു മരുന്ന് ലോഭിയുടെ പ്രധാന വാഹകർ ആവുന്നത് പോലെ തന്നെ ബസ് ജീവനക്കാരും ഇതിന്റെ കണ്ണികൾ ആവുന്നുണ്ട്. എത്തിക്കുന്നവർക്ക് വലിയ കമ്മിഷൻ ആണ് മയക്കു മരുന്ന് മാഫിയ നൽകുന്നത്.

കഴിഞ്ഞ ദിവസം ഷാഹിൽ ഉപയോഗിച്ച് ഗുളികയ്ക്ക് മാർക്കറ്റിൽ 1000 രൂപയാണ് ഒന്നിന് വില വരുന്നത്. അതിന്റെ അര ഭാഗം കഴിച്ചപൊഴേക്കും ആയിരുന്നു ശാഹില് മരണപ്പെട്ടത്.ആരാണ് കൂടുതൽ കഴിക്കുക എന്ന വാശിയാണ് ശാഹിലിന്റെ മരണത്തിലേക്ക് എത്തിച്ചത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പാർട്ടി നൽകുക എന്ന ഏർപ്പഠിൽ കൂടുതലായി ഉപയോഗിക്കുന്നത് കഞ്ചാവും മയക്കു മരുന്ന് ഗുളികകളും ഫോറിൻ സ്റ്റമ്പുകളും ആണ്. പാർട്ടികൾ മദ്യത്തിൽ നിന്ന് മാറി കഞ്ചാവിലും ബ്രൗൺ ഷുഗരിലും സ്റ്റമ്പുകളിലുമാണ് എത്തി നിൽക്കുന്നത് എന്ന് എക്‌സൈസും പറയുന്നു. നിരവധി കേസുകൾ ഇവർക്ക് ഇത്തരത്തിൽ വരാറുണ്ട്. ബാച്ച്‌ലർ ആയി താമസിക്കുന്ന ആൾക്കർക്കിടയിലാണ് മയക്കു മരുന്ന് മാഫിയ തങ്ങളുടെ ബിസിനസ് നടത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP